India - 2024

ഭാരതത്തില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ കുരിശുമലയില്‍ 148 മണിക്കൂര്‍ രാപ്പകല്‍ പ്രാര്‍ത്ഥന

01-03-2020 - Sunday

വെളളറട: ഭാരതത്തില്‍ സമാധാനം സംജാതമാകുന്നതിന് വേണ്ടി സമാധാന സന്ദേശവുമായി 148 മണിക്കുര്‍ പ്രാര്‍ത്ഥനായജ്ഞത്തിന് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ആരംഭം. പ്രാര്‍ത്ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. കാപട്യം ഇല്ലാതാകുമ്പോഴാണ് സമാധാനം പുനസ്ഥാപിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനായി ക്രൈസ്തവരൊന്നടങ്കം പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.പ്രസാദ് തെരുവത്ത്, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, കുരിശുമല സെക്രട്ടറി സാബു കുരിശുമല, രാജേന്ദ്രന്‍, ജയന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍റെ 3- ാം ദിനത്തില്‍ നടന്ന പരിപാടിയെ തുടര്‍ന്ന് ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിക്കപെട്ടു. 5- ാം കുരിശിലാണ് സമാധാനത്തിന് വേണ്ടിയുളള 148 മണിക്കൂർ രാപ്പകല്‍ പ്രാര്‍ത്ഥന ആരംഭിച്ചത്.


Related Articles »