Life In Christ - 2024

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പോളിഷ് പ്രസിഡന്‍റും

സ്വന്തം ലേഖകന്‍ 03-03-2020 - Tuesday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മെയ് 17നു വത്തിക്കാൻ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയില്‍ പങ്കുചേരാന്‍ പോളിഷ് പ്രസിഡന്‍റ് ആന്‍ഡ്രസെജ് ഡൂഡ നേരിട്ടെത്തും. വത്തിക്കാനിലുളള പോളിഷ് അംബാസഡർ ജാനൂസ് കൊട്ടാൻസ്കിയാണ് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കൃതജ്ഞത ബലിയിൽ പങ്കുചേരുവാനായി വിശ്വാസി സമൂഹത്തെ വാർസോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ കസിമീർസ് നൈസ് വത്തിക്കാനിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

മെയ് 17നു റോമിൽ രാവിലെ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുവാനായി ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തെ ക്ഷണിക്കുകയാണെന്നും, പോളിഷ് വംശജനായ വിശുദ്ധ ജോൺ മാർപാപ്പയെ ലോകത്തിന് തന്നതിന് നന്ദി പറയാനായി പോളണ്ടുകാർ റോമിലേക്ക് തീർത്ഥാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 1920 മെയ് 18നു പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ രണ്ടാമന്റെ ജനനം. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »