Meditation. - April 2024
യേശു പിതാവിനോടു കാണിച്ച ആഴമായ വിധേയത്വം.
സ്വന്തം ലേഖകന്‍ 29-04-2016 - Friday
"ഞാൻ അവയ്ക്ക് നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല. അവയെ എന്റെ അടുക്കൽ നിന്നും ആരും പിടിച്ചെടുക്കുകയില്ല" (യോഹന്നാൻ 10:28).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 29
നല്ലിടയനായ യേശുവിനെ പറ്റി നമ്മുക്ക് ഒരു നിമിഷം ചിന്തിക്കാം. മനുഷ്യവംശത്തിന് വേണ്ടി സ്വജീവന്‍ ബലിയായി നല്കിയ യേശുവിന്റെ അചഞ്ചലമായ സ്നേഹമാണ് നല്ലിടയനായ യേശുവില്‍ നമ്മുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഒരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും പോലും ചിന്തിക്കാന്‍ കഴിയാത്ത അഗാധമായ സ്നേഹമാണ് അവിടുന്ന് നമ്മോടു കാണിച്ചത്. പിതാവിനോടുള്ള ആഴമായ സ്നേഹത്താല്‍ അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ യേശു കാല്‍വരിയില്‍ ബലിയായി മാറി.
മനുഷ്യന്റെ ഘോരമായ പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പ് യേശു തന്റെ യാഗബലിയിലൂടെ പൂര്‍ത്തിയാക്കിയെന്നത്, പിതാവിനോടുള്ള അവിടുത്തെ വിധേയത്തെ എടുത്ത് കാണിക്കുന്നു. കാല്‍വരിയില്‍ താന്‍ അനുഭവിക്കാന്‍ പോകുന്ന സഹനങ്ങളെ കണ്‍മുന്നില്‍ കണ്ടിട്ടും മാനുഷികമായ എല്ലാ ചിന്തകളെയും മാറ്റിവെച്ചു കൊണ്ട് യേശു പിതാവിനോടുള്ള വിശ്വസ്തത പുലര്‍ത്തി.
ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും രൂക്ഷമാകുമ്പോള്‍ നാം ദൈവത്തിന് വിധേയപ്പെടാറുണ്ടോ? അതോ മറ്റുള്ളവരില്‍ കുറ്റമാരോപിക്കാനാണോ നാം ശ്രമിക്കാറുള്ളത്? ആത്മശോധന ചെയ്യുക.
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 27.4.8
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.