News - 2024

സെഹിയോന്‍ യു‌കെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കി: ലൈവ് സ്ട്രീമിംഗ് ഒരുക്കും

സ്വന്തം ലേഖകന്‍ 09-03-2020 - Monday

കൊറോണയെ തുടര്‍ന്നു ജനസുരക്ഷ ലക്ഷ്യമാക്കിയുള്ള ഗവണ്‍മെന്‍റിന്റെയും സഭാനേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സെഹിയോന്‍ യു‌കെ മാര്‍ച്ച് 14നു നടത്താനിരിന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കി. വെസ്റ്റ് ബ്രോംവിച്ചിലെ ബെഥേല്‍ സെന്‍ററില്‍ നടത്തുവാനിരിന്ന കണ്‍വെന്‍ഷന്‍ റദ്ദാക്കിയ വിവരം ഫാ. ഷൈജു നടുവത്താണിയാണ് അറിയിച്ചത്.

അതേസമയം സ്വകാര്യ സ്ഥലത്തു നടത്തുന്ന കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ ലഭ്യമാക്കും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നടക്കുന്ന ലൈവ് സ്ട്രീമിംഗില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, സൌഖ്യ ശുശ്രൂഷ എന്നിവ ഉള്‍പ്പെടുത്തും. തത്സമയ സംപ്രേക്ഷണത്തില്‍ ഭാഗഭാക്കാകുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നും സെഹിയോന്‍ യു‌കെ‌ അറിയിച്ചു.

യൂട്യൂബ് ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് വഴിയുള്ള ലൈവ് സ്ട്രീമിംഗിന് ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »