India - 2025
മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതി: കെസിബിസി മദ്യവിരുദ്ധ സമിതി
സ്വന്തം ലേഖകന്‍ 13-03-2020 - Friday
കൊച്ചി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ രോഗം പകരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട ഇടങ്ങളായ ബീവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാത്തത് അനീതിയാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറിയേറ്റ് യോഗം ചൂണ്ടിക്കാട്ടി. ആളുകള്‍ സംഘം ചേരുന്ന മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ എല്ലാ ചടങ്ങുകളും വേണ്ടെന്നുവയ്ക്കുകയും വിദ്യാലയങ്ങള്‍ വരെ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തില്‍ മദ്യശാലകള്‍ പൂട്ടാതിരിക്കുന്നതു രോഗസാധ്യത വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടികളുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിച്ചു.