India - 2025
ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ സമാപിച്ചു
13-03-2020 - Friday
കാക്കനാട്: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 54-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മാര്‍ച്ച് 9,10 തീയതികളില്‍ നടന്ന ദ്വിദിന സെമിനാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണവും എല്‍.ആര്‍.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണവും നടത്തി. വിവിധ ദൈവശാസ്ത്ര മേഖലകളിലെ സാസ്‌കാരികാനുരൂപണം സംബന്ധിച്ച വിഷയങ്ങള്‍ സെമിനാറില്‍ പഠനവിധേയമാക്കി. ബിഷപ്പ് ടോണി നീലങ്കാവില്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ഡോ. ജോസഫ് കൊല്ലാറ, ഡോ. ആന്റണി നരികുളം, ഡോ. പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും ദൈവശാസ്ത്ര വിഷയങ്ങളില്‍ വിദ്ഗധരായ പ്രതിനിധികള്‍ പങ്കെടുത്തു.
