Faith And Reason - 2024

കൊറോണയ്ക്കു നടുവിൽ പ്രാര്‍ത്ഥന ഉയര്‍ത്തി അമേരിക്കന്‍ ജനത: പങ്കുചേര്‍ന്നത് ലക്ഷക്കണക്കിനാളുകള്‍

സ്വന്തം ലേഖകന്‍ 17-03-2020 - Tuesday

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ ഭീതി നിലനിൽക്കെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പ്രാർത്ഥന ദിനത്തില്‍ പങ്കുചേര്‍ന്ന് ലക്ഷക്കണക്കിനാളുകൾ. വെബ്സൈറ്റുകളിലൂടെയും യൂട്യൂബിലൂടെയും വിവിധ ആപ്ലിക്കേഷനുകളിലൂടെയും മറ്റുമാണ് വിവിധ സഭകളും, ദേവാലയങ്ങളും പ്രാർത്ഥനകളും മറ്റ് തിരുക്കർമ്മങ്ങളും ജനങ്ങളിലെത്തിച്ചത്. ജോർജിയയിലെ, ഫ്രീ ചാപ്പൽ കൂട്ടായ്മയുടെ പാസ്റ്ററായ ജെന്റേസൺ ഫ്രാങ്ക്ലിൻ എന്ന അമേരിക്കൻ പാസ്റ്ററുടെ ദേവാലയത്തിലെ ചടങ്ങുകളില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഓണ്‍ലൈന്‍ വഴി പങ്കുചേര്‍ന്നു. ഫ്രാങ്ക്ലിന്റെ വലുതും മനോഹരവുമായ പ്രാർത്ഥന ചടങ്ങുകളിൽ സംബന്ധിക്കുകയാണെന്ന് ഞായറാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

'ഭയത്തിന് മേലെ വിശ്വാസം തെരഞ്ഞെടുക്കുക' എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് അദ്ദേഹം രണ്ടുലക്ഷത്തോളം ആളുകളോട് സുവിശേഷം പ്രഘോഷിച്ചത്. കൊറോണ മൂലം ക്ലേശിക്കുന്നവരുടെ മേലും, രാജ്യത്തെ ജനങ്ങളുടെ മേലും ദൈവത്തിന്റെ സൗഖ്യമേകുന്ന കൈകൾ സ്പർശിക്കുന്നതിനുവേണ്ടി തന്റെ ഒപ്പം പ്രാർത്ഥിക്കാൻ താൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നുവെന്നു ട്രംപ് ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ദേശീയ പ്രാര്‍ത്ഥന ദിനത്തില്‍ വിവിധ കത്തോലിക്ക ദേവാലയങ്ങൾ സംഘടിപ്പിച്ച ഓൺലൈൻ പ്രാർത്ഥനകളിലും, നിരവധിയാളുകൾ പങ്കെടുത്തിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 27