Faith And Reason - 2024

കൊറോണയ്ക്കെതിരെ ദിവ്യകാരുണ്യ ആരാധനയുമായി മ്യാൻമര്‍ സഭ

സ്വന്തം ലേഖകന്‍ 10-03-2020 - Tuesday

യങ്കോൺ: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ദൈവിക ഇടപെടൽ യാചിച്ച് ദിവ്യകാരുണ്യ ആരാധനയുമായി മ്യാൻമറിലെ സഭ. യങ്കോൺ അതിരൂപതയുടെ ആർച്ച് ബിഷപ്പും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് (എഫ്‌എ‌ബി‌സി) അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈകുന്നേരം അഞ്ചുമണി വരെ ദിവ്യകാരുണ്യ ആരാധന നടത്തിയത്. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണവും, അതുമൂലം മരിച്ചവരുടെ എണ്ണവും ലോകവ്യാപകമായി ദിനംപ്രതി വർദ്ധിച്ചു വരികയാണെന്നും അതുമൂലം ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

മരിച്ചവർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്ക് വേണ്ടിയും തങ്ങൾ പ്രാർത്ഥിക്കുന്നുണ്ടെന്നും ആർച്ച് ബിഷപ്പിനെ പ്രതിനിധീകരിച്ച് സഹായമെത്രാന്‍ മോൺസിഞ്ഞോർ സോ യോ ഹാൻ പറഞ്ഞു. പ്രാർത്ഥന ആഹ്വാനങ്ങൾ നടത്തിയും, രോഗബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പൂർണ്ണ പിന്തുണ അറിയിച്ചുമാണ് മ്യാൻമറിലെ സഭ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്. മ്യാൻമറിൽ കൊറോണ വ്യാപിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയ്ക്ക് ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനത്തോടനുബന്ധിച്ചുള്ള മരിയൻ ആഘോഷങ്ങൾ സഭാനേതൃത്വം റദ്ദാക്കിയിരുന്നു. 1902 മുതൽ അതിരൂപതയിലെ ന്യായുൻഗ്ലബിൻ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എല്ലാവർഷവും നടന്നുവന്നിരുന്ന ആഘോഷങ്ങളാണ് റദ്ദ് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് വിശ്വാസികളായിരുന്നു ഓരോ വർഷവും ഇവിടെ എത്തിച്ചേർന്നിരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »