Life In Christ - 2025
ഗ്യാസ് പൈപ്പ് ലൈന്‍ സ്ഫോടനം: വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ നൈജീരിയന്‍ കന്യാസ്ത്രീക്കു ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ 19-03-2020 - Thursday
ലാഗോസ്: നൈജീരിയയില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തെ തുടര്‍ന്നുള്ള അഗ്നിബാധയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ കത്തോലിക്ക കന്യാസ്ത്രീക്ക് ദാരുണാന്ത്യം. ലാഗോസിലെ ബെത്ലഹേം ഗേള്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പളായ സിസ്റ്റര്‍ ഹെന്‍റ്റിറ്റ അലോഖയാണ് സ്ഫോടനത്തെ തുടര്‍ന്ന്‍ സ്കൂള്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് മരണപ്പെട്ടത്. ലാഗോസ് സംസ്ഥാനത്തിലെ അബൂലെ അഡോ കമ്മ്യൂണിറ്റിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 17 പേരോളം കൊല്ലപ്പെടുകയും, ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മരണപ്പെട്ട സിസ്റ്റര്‍ അലോഖ എസ്.എസ്.എച്ചും, സ്റ്റാഫും കുട്ടികളെ സുരക്ഷിതരാക്കുവാന്‍ പരമമായ വിലയാണ് നല്‍കിയിരിക്കുന്നതെന്നും അവരുടെ ആത്മാവ് സമാധാനത്തില്‍ വിശ്രമം കൊള്ളട്ടെയെന്നും ലാഗോസ് മെത്രാപ്പോലീത്ത ആല്‍ഫ്രെഡ് മാര്‍ട്ടിന്‍സ് പറഞ്ഞു. സ്കൂളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. നൈജീരിയ നാഷണല്‍ പെട്രോളിയം കോര്‍പറേഷനില്‍ (NNPC) സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് ട്രക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക