Life In Christ - 2025
കുമ്പസാരത്തിന് എത്തുന്നവരെ നിരാശപ്പെടുത്താതെ ഫാ. ഡഗ്ലസിന്റെ മുന്‍കരുതല്‍
സ്വന്തം ലേഖകന്‍ 24-03-2020 - Tuesday
നെബ്രാസ്ക: കുമ്പസാരിക്കാനായി തന്നെ സമീപിക്കുന്നവരെ നിരാശരാക്കാതെ ലിങ്കണിലെ സെന്റ് മേരീസ് ഇടവക വികാരിയായ ഫാ. ഡഗ്ലസ് ഡീട്രിച്ച് എന്ന വൈദികന്‍ സ്വീകരിച്ച നിലപാട് ശ്രദ്ധയാകര്‍ഷിക്കുന്നു. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് പ്രത്യേക കുമ്പസാരക്കൂട് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. കട്ടി കൂടിയ കര്‍ട്ടനിട്ടു മറച്ച തന്റെ മുറിയുടെ ജനാല തന്നെയാണ് അദ്ദേഹം കുമ്പസാരക്കൂടാക്കി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. നേരത്തെ മുതല്‍ തന്നെ രാവിലെ 11.30 മുതല്‍ 12.30 വരെയുള്ള സമയം കുമ്പസാരത്തിനായി ഇടവക ക്രമീകരിച്ചിരുന്നു.
ആ സമയത്തു തന്നെയാണ് ഇപ്പോഴും ആളുകള്‍ കുമ്പസാരിക്കാന്‍ എത്തുന്നതും. ജനലരികില്‍ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ കുമ്പസാരിക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി കുമ്പസാരിക്കാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചെന്ന് ഫാ. ഡഗ്ലസ് പറയുന്നു. കൊറോണ വൈറസ് വ്യാപനം തടയുവാന്‍ എല്ലാ ശുശ്രൂഷകളും ഭരണകൂടം നിര്‍ദ്ദേശപ്രകാരം സഭാനേതൃത്വം റദ്ദാക്കിയെങ്കിലും കുമ്പസാരകൂടുകളില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവെന്നാണ് വൈദികന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക