Purgatory to Heaven. - May 2024

ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് പരിശുദ്ധ അമ്മയോടുള്ള ഭക്തിയില്‍ ആഴപ്പെടുക.

സ്വന്തം ലേഖകന്‍ 03-05-2023 - Wednesday

"നിന്റെ അന്തഃപുരവനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 45:9).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-3

“പരിശുദ്ധ കന്യകാ മറിയത്തിന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാന്‍ പ്രത്യേക അധികാരമുണ്ട്. അവളോടുള്ള പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ആഴപ്പെടുക”

(സിയന്നായിലെ വിശുദ്ധ ബെര്‍ണാഡിന്‍).

വിചിന്തനം:

മാലാഖവൃദ്ധങ്ങളേക്കാള്‍ മുകളിലായി അനശ്വരമായ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്ന പരിശുദ്ധ അമ്മ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നു. നമ്മുക്ക് ഏറ്റവും ആവശ്യമായ നിയോഗങ്ങള്‍ പരിശുദ്ധ അമ്മയുടെ സന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതില്‍ ദൈവീകമായ ഇടപെടല്‍ ഉണ്ടാകുന്നു. ശുദ്ധീകരണാത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ വന്ന് ചേരുവാന്‍ ഇടയാകുന്നതിന് വേണ്ടി ‘പരിശുദ്ധ രാജ്ഞീ’ എന്ന പ്രാര്‍ത്ഥന ആവര്‍ത്തിച്ച് ചൊല്ലുക.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »