Life In Christ - 2025

ലോക്ക്ഡൌണില്‍ ഫിലിപ്പീന്‍സില്‍ അകപ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് അഭയമായത് സെമിനാരി

സ്വന്തം ലേഖകന്‍ 06-04-2020 - Monday

മനില: കൊറോണ വ്യാപനത്തെ തുടര്‍ന്ന്‍ നടപ്പില്‍ വരുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌണ്‍ നീട്ടിയതിനെ തുടര്‍ന്ന്‍ ഫിലിപ്പീന്‍സിലെ ദ്വീപില്‍ അകപ്പെട്ടുപോയ വിനോദ സഞ്ചാരികള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള സെമിനാരി അഭയകേന്ദ്രമായി. പലാവന്‍ പ്രവിശ്യയില്‍ അകപ്പെട്ടുപോയ ഇരുപതോളം വിനോദ സഞ്ചാരികള്‍ക്കാണ് പ്യുര്‍ട്ടോ പ്രിന്‍സെസായിലെ സെന്റ്‌ ജോസഫ് സെമിനാരി അഭയം നല്‍കിയത്. മാര്‍ച്ച് പതിനൊന്നിനാണ് വിനോദ സഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി പലാവന്‍ ദ്വീപിലെത്തിയത്. എന്നാല്‍ ഗവണ്‍മെന്റ് ഉത്തരവിനെ തുടര്‍ന്ന്‍ ലോക്ക്ഡൌണ്‍ നീട്ടിയതിനാല്‍ മാര്‍ച്ച് 17 മുതല്‍ ഏപ്രില്‍ 12 വരെ സകല ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും റദ്ദാക്കിയത് വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയായി.

ഗസ്റ്റ് ഹൗസില്‍ താമസിച്ച ഇവരുടെ കയ്യിലെ പണം തീര്‍ന്നതോടെ പണവും ഭക്ഷണവും ഇല്ലാതെ കഷ്ടപ്പെട്ട ഇവര്‍ക്ക് വേണ്ടി പ്രാദേശിക ഉദ്യോഗസ്ഥര്‍ പുയര്‍ട്ടോ പ്രിന്‍സെസായിലെ അപ്പസ്തോലിക വികാരിയത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരിന്നു. തങ്ങള്‍ സഹായിക്കുവാന്‍ തയ്യാറാണെന്നും അഭയം ആവശ്യമുള്ളിടത്തോളം കാലം അവര്‍ക്ക് കഴിയാമെന്നും സെമിനാരിയുടെ റെക്ടറായ ഫാ. റോയ് വാസ്ക്വസ് അറിയിച്ചു. അതേസമയം ഇതേ അവസ്ഥയില്‍ കഴിയുന്നവരെ സഹായിക്കുവാന്‍ സെമിനാരി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »