Meditation. - May 2024

നമ്മുടെ സ്വകാര്യതയിലേക്ക് യേശുവിനെ ക്ഷണിക്കുക.

സ്വന്തം ലേഖകന്‍ 03-05-2016 - Tuesday

"ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു" (യോഹ 10:14).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 3

തന്റെ പിതാവിനോടുള്ള അഗാധമായ സ്നേഹം വെച്ചു പുലര്‍ത്തിയ വ്യക്തിയായിരിന്നു യേശു. അതേ സമയം മനുഷ്യന്റെ പാപങ്ങളെ പ്രതി, തന്റെ മകന്‍ അനുഭവിക്കേണ്ടി വരുന്ന അതിഘോരമായ പീഡസഹനങ്ങളെ പറ്റി പിതാവും അറിഞ്ഞിരിന്നു. മാനവ വംശത്തെ പാപത്തിന്റെ കറയില്‍ നിന്നും മോചിപ്പിക്കുവാന്‍ പിതാവിന് തന്റെ മകനെ ബലിയാടായി നല്‍കേണ്ടി വന്നു. എന്നാല്‍ സഹനങ്ങള്‍ക്കിടയിലും ആഴമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെ സ്രോതസ്സ് പിതാവില്‍ കാണുവാന്‍ യേശുവിന് സാധിച്ചു. അതിനാലാണ് അവിടുന്ന് സ്വയം ബലിയായി മാറിയത്.

മനുഷ്യന്‍ തന്റെ സ്വകാര്യതയിലേക്ക് കടന്ന്‍ കയറാന്‍ ആരെയും സമ്മതിക്കുന്നില്ല. എന്നാല്‍ നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും കണ്ട് കൊണ്ടിരിക്കുന്ന ദൈവത്തെ നാം സ്മരിക്കാറുണ്ടോ? ഒരു അപരിചതനായ വ്യക്തി നമ്മുടെ അടുത്ത് വന്ന്‍ 'എനിക്ക് നിങ്ങളെ കുറിച്ച് സകലതും അറിയാം' എന്ന്‍ പറയുമ്പോള്‍ സ്വഭാവികമായും നമ്മുടെ ഉള്ളില്‍ ഒരു ഭയമുണ്ടാകും. അപ്പോള്‍ ഒന്ന്‍ ഓര്‍ത്ത് നോക്കൂ, ഓരോ നിമിഷത്തിലും നാം ചെയ്യുന്ന കാര്യങ്ങള്‍ ദൈവം കാണുന്നില്ലേ?

യേശുവിന് മുന്നില്‍ നാം ഉള്ള്‍ തുറക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോ ശ്വാസച്ഛോസം പോലും കൃത്യമായി അറിയുന്ന യേശുവിനോടുള്ള ബന്ധം നാം ഊട്ടിയുറപ്പിക്കേണ്ടിയിരിക്കുന്നു. യേശു പിതാവിനോട് കാണിച്ച അതേ സ്നേഹവും വിധേയത്വവും നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കിയെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹത്തില്‍ നാം പങ്കുകാരാകുകയുള്ളൂ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 16.5.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »