India - 2024

ബിഷപ്പ് കാമിലോ ബല്ലിന്റെ നിര്യാണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു

14-04-2020 - Tuesday

കൊച്ചി: നോര്‍ത്തേണ്‍ അറേബ്യയിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബിഷപ്പ് ഡോ. കാമിലോ ബല്ലിന്റെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. നോര്‍ത്തേണ്‍ അറേബ്യന്‍ മേഖലയിലെ നാലു രാജ്യങ്ങളിലായി നാലു ലക്ഷത്തോളം വരുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അജപാലന, ആധ്യാത്മിക ആവശ്യങ്ങളിലും വലിയ കരുതലോടെ ശ്രദ്ധ ചെലുത്തിയിരുന്ന മെത്രാനാണു ഡോ. കമില്ലോ ബല്ലിനെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. ഏതു സാഹചര്യത്തിലും സഭയില്‍ അച്ചടക്കം നിലനില്‍ക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. സീറോ മലബാര്‍ സഭയുടെ ആരാധനക്രമ രീതികള്‍ സഭയുടെ സിനഡ് നിര്‍ദേശിച്ച രീതിയില്‍ നടത്തണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളോട് അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു. അതീവ തീക്ഷ്ണതയോടെ അജപാലന ശുശ്രൂഷ നയിച്ച ബിഷപ്പ് ഡോ. കമില്ലോ ബല്ലിന്റെ വേര്‍പാട് അറേബ്യന്‍ മേഖലയിലെ എല്ലാ കത്തോലിക്കാ വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.

Posted by Pravachaka Sabdam on 

Related Articles »