India - 2024

ഫാ. പോൾ തേലക്കാട്ടിനെതിരെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി

സ്വന്തം ലേഖകന്‍ 16-04-2020 - Thursday

തിരുവനന്തപുരം: എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ. പോൾ തേലക്കാട്ട് "നിശബ്ദ എകാകിയുടെ ദുഃഖവെള്ളി" എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ലാറ്റിന്‍ സഭ വത്തിക്കാന്‍ സ്ഥാനപതിക്കു പരാതി അയച്ചു. ലത്തീന്‍ രൂപത വൈദികരുടെ കൂട്ടായ്മയായ സി‌ഡി‌പി‌ഐ (കോണ്‍ഫറന്‍സ് ഓഫ് ഡയോസിസന്‍ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ) തിരുവനന്തപുരം ഘടകമാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു പരാതി നല്‍കിയത്.

"വെള്ളിയാഴ്ച ലത്തീൻകാർ ഇറച്ചി കഴിച്ചാലും നമ്മൾ സുറിയാനിക്കാർ കുറച്ചു കൂടി അന്തസ്സുള്ളവർ കഴിക്കരുത്, നരകത്തിൽ പോകും എന്നും പഠിപ്പിച്ചു" എന്ന തെറ്റായ പരാമര്‍ശം വഴി വിഭാഗീയത ഉണ്ടാക്കുകയാണ് ഫാ. തേലക്കാടന്‍ ചെയ്തതെന്നും ഇത് വിശ്വാസികളും അവിശ്വാസികളുമായ അനേകരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഇടയാക്കുമെന്നും കത്തില്‍ സംഘടന ചൂണ്ടിക്കാട്ടി. സി‌ഡി‌പി‌ഐ തിരുവനന്തപുരം ഘടകത്തിനു വേണ്ടി പ്രസിഡന്‍റ് ഫാ. ആന്‍ഡ്രൂസ് കോസ്മോസാണ് വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »