Life In Christ - 2025
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെഹിയോന്‍ ധ്യാനകേന്ദ്രം വിട്ടുനല്‍കി
സ്വന്തം ലേഖകന്‍ 17-04-2020 - Friday
കോട്ടയം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കുവാന്‍ കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രം സര്‍ക്കാരിന് വിട്ടുനല്‍കി. സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സിറിയക് കോട്ടയിലില്‍ നിന്ന് ധ്യാനകേന്ദ്രത്തിന്റെ താക്കോല്‍ തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍ സ്വീകരിച്ചു. കോവിഡ് 19 പ്രതിരോധത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫാ.സിറിയക് കോട്ടയില്‍ പറഞ്ഞു.
150 പേര്‍ക്ക് കഴിയാന്‍ പറ്റുന്ന രീതിയില്‍ 60 ബാത്ത് അറ്റാച്ച്ഡ് മുറികളും, അടുക്കളയും ഊണ് മുറിയും ഹാളും അടങ്ങിയ കേന്ദ്രമാണ് ഐസലേഷനായി ജില്ലാഭരണകൂടത്തിനു കൈമാറിയത്. വൈദ്യുതിയും വെള്ളവും ലഭ്യമാണ്. സഭാനേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഇനിയും ഉണ്ടാകണമെന്നും മാത്യു.ടി.തോമസ് എം.എല്‍.എ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സെഹിയോന്‍ ധ്യാനകേന്ദ്രം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക