Life In Christ - 2025

കോവിഡ് 19: അമേരിക്ക ദൈവത്തോട് അടുക്കുന്നു? ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 13-04-2020 - Monday

ന്യുയോർക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 പടരുമ്പോള്‍ മനുഷ്യന്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്നുവെന്നു സൂചന നല്‍കിക്കൊണ്ട് ബൈബിള്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. രണ്ട് മാസത്തിനിടയിൽ ബൈബിൾ വിൽപ്പനയിൽ വന്‍ വർദ്ധനവുണ്ടായതായി നിരവധി ക്രൈസ്തവ പ്രസാധകർ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. രോഗബാധ മനുഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന ശക്തമായ വില്‍പ്പനയെന്ന് ടിൻഡെയ്‍ൽ ബൈബിൾ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.

ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 72 ശതമാനമാണ് ബൈബിൾ വില്പനയിൽ വർദ്ധനവുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബൈബിൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് തങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാസം മാസം നടന്നതിനേക്കാൾ 44 ശതമാനം കൂടുതലാണ് ഈ വർഷം മാർച്ച് മാസം ഉണ്ടായിരിക്കുന്നത്. ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസാഞ്ചലസിലെ അലബാസ്റ്റർ കമ്പനിയുടെ ബൈബിൾ വിൽപന കഴിഞ്ഞ വർഷത്തേക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്.

You May Like ‍ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് പഠനഫലം

മനുഷ്യകുലം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കുന്നതിനു ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബാസ്റ്റർ കമ്പനി കൊ ഫൗണ്ടർ ബ്രയാൻ ചങ്ങ് അഭിപ്രായപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ നമ്മെ ഏകനായി വിടുവാൻ ദൈവം അനുവദിക്കുകയില്ല. അവൻ എപ്പോഴും നമ്മോടു കൂടെ തന്നെ ഉണ്ടാകുമെന്നും ബ്രയാൻ പറഞ്ഞു. ലൈഫ് വേ ക്രിസ്ത്യൻ റിസോഴ്സ് എന്ന പ്രസാധകരുടെ കഴിഞ്ഞ ആഴ്ചത്തെ ബൈബിൾ വിൽപ്പനയിൽ, മുൻവർഷത്തെ അപേക്ഷിച്ച് 62 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണ്ടെത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »