Faith And Reason - 2024

ത്രിദിന പ്രാർത്ഥനയ്ക്കുള്ള ടാൻസാനിയൻ പ്രസിഡന്റിന്റെ ആഹ്വാനമേറ്റെടുത്ത് ജനങ്ങൾ

സ്വന്തം ലേഖകന്‍ 20-04-2020 - Monday

ഡൊഡോമ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ത്രിദിന പ്രാർത്ഥനയ്ക്കുള്ള ടാൻസാനിയൻ പ്രസിഡന്‍റിന്റെ ആഹ്വാനമേറ്റെടുത്ത് ജനങ്ങൾ. ഏപ്രിൽ 17 മുതൽ 19 വരെ പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ പ്രസിഡന്റായ ജോൺ മാഗുഫുലി ജനങ്ങളോട് ആവശ്യപ്പെടുകയായിരിന്നു. പ്രസിഡന്റിന്റെ ആഹ്വാനമേറ്റെടുത്ത ജനങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തി. ഈ ദിവസങ്ങളില്‍ ദൈവത്തോട് പ്രാർത്ഥിക്കാനായി സമയം കണ്ടെത്തണമെന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് ജോണ്‍ മാഗുഫുലി.

യേശു ക്രിസ്തുവിന്റെ തിരുശരീരത്തില്‍ കൊറോണ വൈറസിന് നിലനില്‍പ്പില്ലെന്നും യഥാര്‍ത്ഥ സൗഖ്യം നല്‍കുവാന്‍ കഴിവുള്ള സ്ഥലങ്ങള്‍ ദേവാലയങ്ങളാണെന്നും അദ്ദേഹം കഴിഞ്ഞ മാസം പ്രസ്താവിച്ചിരിന്നു. 94 കോവിഡ് കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഇവരിൽ നാലുപേർ മരണമടഞ്ഞു. 11 പേർ രോഗത്തിൽ നിന്നും പൂർണമായും മുക്തി നേടി. അതേസമയം വൈറസ് വ്യാപനം തടയാൻ സ്കൂളുകളും, കോളേജുകളും, സർവ്വകലാശാലകളുമടക്കം അടച്ചിട്ടിരിക്കുകയാണെങ്കിലും രാജ്യത്തുടനീളം സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »