Life In Christ - 2025

യേശു ക്രിസ്തുവില്‍ കൊറോണക്കു നിലനില്‍പ്പില്ല, ദേവാലയങ്ങള്‍ അടച്ചുപൂട്ടില്ല: ടാന്‍സാനിയന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 26-03-2020 - Thursday

ഡൊഡോമ: യേശു ക്രിസ്തുവിന്റെ തിരുശരീരത്തില്‍ കൊറോണ വൈറസിന് നിലനില്‍പ്പില്ലെന്നും അതിനാല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടില്ലെന്നും ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ പ്രസിഡന്‍റ് ജോണ്‍ മാഗുഫുലി. കൊറോണ വൈറസിനെ 'തിന്മ' എന്നു വിശേഷിപ്പിച്ച അദ്ദേഹം യഥാര്‍ത്ഥ സൗഖ്യം നല്‍കുവാന്‍ കഴിവുള്ള സ്ഥലങ്ങള്‍ ദേവാലയങ്ങളാണെന്നും പറഞ്ഞു.

അതിനാല്‍ തന്നെ ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാഗുഫുലി വ്യക്തമാക്കി. കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടാന്‍സാനിയയുടെ അയല്‍രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ടാന്‍സാനിയന്‍ പ്രസിഡന്റ് ആരാധനാലയങ്ങള്‍ അടക്കുന്നത് സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്. 2009-ല്‍ കെമിസ്ട്രിയില്‍ പി.എച്ച്.ഡി നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാജ്യത്തു ആകെ ആറ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »