Arts - 2024

ലാ സിവിൽത്ത കത്തോലിക്ക ചൈനീസ് ഭാഷയിലേക്ക്

സ്വന്തം ലേഖകന്‍ 21-04-2020 - Tuesday

വത്തിക്കാന്‍ സിറ്റി: ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രസിദ്ധീകരണമായ ലാ സിവിൽത്ത കത്തോലിക്ക ചൈനീസ് ഭാഷയിലേക്ക്. 170 വര്‍ഷം പഴക്കമുള്ള സുവിശേഷ പ്രഘോഷണത്തിന് പുതിയ മാനം നൽകുന്ന പുത്തൻ സംരംഭം വഴി ചൈനയുടെ സമ്പന്നമായ സംസ്കാരവുമായുള്ള കൂടിക്കാഴ്ച്ച അഭിനന്ദനമർഹിക്കുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, പ്രസിദ്ധീകരണത്തിന്റെ ഡയറക്ടറായ റവ. അന്റോണിയോ സ്പഡാരോയെ കത്തിൽ അറിയിച്ചു. പ്രസിദ്ധീകരണത്തിന്‍റെ എഴുത്തുകാരോടു അവരുടെ പ്രധാന പ്രവർത്തനം ക്രിസ്തീയ വിശ്വാസികളോടു മാത്രമല്ല വിശ്വാസികളല്ലാത്തവരുമായും മാനുഷീക മൂല്യങ്ങളെ ആദരിക്കാൻ ഇടയാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചൈനീസ് ഭാഷയിലേക്കുള്ള പ്രവേശനം ശാസ്ത്ര സാംസ്കാരിക പരസ്പര പരിപോഷണത്തിന് ഉപകരിക്കട്ടെയെന്നും എല്ലാ ജനതകളുമായുള്ള സംവാദമാണെന്നും പാലങ്ങൾ പണിയാനും സകലരോടുമൊത്ത് നന്മയും സത്യവും അന്വേഷിക്കാനുമാണെന്നും ഓർമ്മിപ്പിച്ച കര്‍ദ്ദിനാള്‍ സത്യസന്ധമായ തുറന്ന സംവാദ സംസ്ക്കാരവും നീണ്ടു നിൽക്കുന്ന സമാധാനവും സകല ജനങ്ങളുടെയിടയിലും എത്തിക്കുകയാണ് ഏറ്റവും പ്രധാന ലക്ഷ്യമെന്നും കുറിച്ചു. 1850-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. കാര്‍ലോ മരിയ കുര്‍സിയാണ് 'ലാ സിവിൽത്ത കത്തോലിക്ക'യ്ക്കു ആരംഭം കുറിച്ചത്.


Related Articles »