India - 2025

കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ സന്യാസിനി വിദ്യാര്‍ത്ഥിനി മരിച്ചു

08-05-2020 - Friday

തിരുവല്ല: കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ പാലിയേക്കര ബസേലിയന്‍ മഠത്തിലെ സന്യാസിനി വിദ്യാര്‍ത്ഥിനിയും ചുങ്കപ്പാറ തടത്തുമല പള്ളിക്കപ്പറന്പില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകളുമായ ദിവ്യ പി. ജോണ്‍ (21) മരിച്ചു. മഠത്തിനോടു ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഇന്നലെ രാവിലെ 11.30 ഓടെ ദിവ്യയെ പുറത്തെടുക്കുകയായിരുന്നു. സന്യാസിനി പരിശീലനത്തില്‍ ആറാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ രാവിലെ മഠത്തിലെ ചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. പ്രഭാത ഭക്ഷണവും കഴിച്ചു തുടര്‍ന്നു നടന്ന ക്ലാസിലുമെത്തിയിരുന്നതായി മഠം അധികൃതര്‍ പറഞ്ഞു.

മഠത്തിനു പിന്നിലെ കിണറ്റില്‍ നിന്നു ശബ്ദം കേട്ടു മറ്റ് സന്യാസിനികള്‍ ഓടി എത്തി നോക്കിയപ്പോള്‍ ദിവ്യ ഇതിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും സഹായത്തോടെ ഉടനെ തന്നെ പുറത്തെടുത്തു പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യയ്ക്കു മാനസികമായോ ശാരീരികമായോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു സന്യാസിനി മഠം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോര്‍ജിയ അറിയിച്ചു.സംസ്‌കാരം പിന്നീട്. പിതാവ് ജോണ്‍ ഫിലിപ്പോസ് ഹൈദരാബാദില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്. മാതാവ്: കൊച്ചുമോള്‍. സഹോദരങ്ങള്‍: ഡീന, ഡയാന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »