India - 2024
വയറും ഹൃദയവും നിറച്ച കപ്പൂച്ചിന്‍ വൈദികനും കൂട്ടര്‍ക്കും നന്ദി പറഞ്ഞ് രാജസ്ഥാന്‍ സ്വദേശികള്‍ മടങ്ങി
സ്വന്തം ലേഖകന്‍ 17-05-2020 - Sunday
കണ്ണൂർ: എല്ലാ വർഷവും കൈനിറയെ പണവും മനംനിറയെ സന്തോഷവുമായായിരുന്നു മടക്കയാത്രയെങ്കില്‍ ഇത്തവണ പ്രതിസന്ധിഘട്ടത്തില്‍ ചേര്‍ത്ത് പിടിച്ച കപ്പൂച്ചിന്‍ വൈദികനോടും കൂട്ടരോടുമുള്ള ഹൃദയത്തിലുള്ള നന്ദി മാത്രമായിരിന്നു രാജസ്ഥാന്‍ സ്വദേശികള്‍ക്കു കൈമുതലായി ഉണ്ടായിരിന്നത്. വിഷുവിനോടടുപ്പിച്ച് രാജസ്ഥാനിൽനിന്ന് പ്രതിമ കച്ചവടത്തിനായി കണ്ണൂരിലെത്തിയ മാർവാഡികളുടെ സകല സ്വപ്നവും തകര്‍ത്ത കാലയളവായിരിന്നു കൊറോണ കാലം. അനിശ്ചിതത്വത്തിന്റെ നാളുകളിൽ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കപ്പൂച്ചിൻ സോഷ്യൽ ആൻഡ് ഡെവലപ്‌മെന്റൽ ആക്‌ഷൻ സർവീസ് സൊസൈറ്റി ഇവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരിന്നു.
ഫാ. സണ്ണി തോട്ടപ്പിള്ളി, വിൽസൻ കൊടിമരം, റോബിൻ വടക്കുംതല, അരുൺ അലക്സ് എന്നിവർ ഇവരുടെ ആവശ്യങ്ങൾക്കായി രാവും പകലും ഇല്ലാതെ സേവന സന്നദ്ധരായി. പല കൂടാരങ്ങളിലായി 34 പേർക്ക് ഭക്ഷണവും മരുന്നും സുരക്ഷിതത്വവും ധൈര്യവും പകര്‍ന്നു കപ്പൂച്ചിന്‍ സമൂഹം ഇവരെ ചേര്‍ത്ത് പിടിക്കുകയായിരിന്നു. ഇന്നലെ ശനിയാഴ്ച അവർ മടങ്ങി. തിരികെ മടങ്ങുമ്പോള്‍ യാത്രക്കൂലിയും നാട്ടിൽ തിരിച്ചെത്തി ജീവിതം പുനരാരംഭിക്കുന്നതിനുള്ള സമ്മാനങ്ങളുമായാണ് ഫാ. സണ്ണി തോട്ടപ്പിള്ളിയും ഭരണകൂട പ്രതിനിധികളും അവരെ യാത്രയാക്കിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക