India - 2025

മുനമ്പം സമരം: ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു

02-11-2024 - Saturday

മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് മുനമ്പം നിവാസികൾ നടത്തുന്ന ഉപവാസ സമരത്തിൻ്റെ 20-ാം ദിനമായ ഇന്നലെ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു. രൂപത വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, രാജു അന്തോണി, ഫി ലോമിന ജോസഫ്, ബെന്നി കുറുപ്പശേരി, എമേഴ്‌സൻ എന്നിവരും ഇന്നലെ നിരാഹാര സമരത്തിൽ പങ്കാളികളായി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.ജി. സഹദേവൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. മനോജ്, ബിജെപി നേതാവ് പി.കെ. കൃഷ്‌ണദാസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനിൽ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ചേന്നാമ്പിളി, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ. പി. ആന്റണി തുടങ്ങിയവർ സമരത്തിന് പിന്തുണയറിയിക്കാനെത്തി.


Related Articles »