India - 2024

കാരുണ്യവര്‍ഷത്തില്‍ 'കരുത'ലോടെ നടപ്പിലാക്കിയ ഭവന നിര്‍മ്മാണ പദ്ധതി അഭിനന്ദനാര്‍ഹം: അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍

അമല്‍ സാബു 09-05-2016 - Monday

എറണാകുളം: കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന 'കരുതല്‍' ഭവന നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതിക്ക് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്‌ദേഹം. നിര്‍ധനരായ കുടുംബങ്ങളുടെ ഭവന നിര്‍മ്മാണം ലക്ഷ്യം വച്ചുകൊണ്ട് ഓരോ ഇടവകയില്‍ നിന്നും വികാരിയച്ചന്‍മാരുടെ ശുപാര്‍ശയോടെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പ്രസ്തുത 100 കുടുംബങ്ങള്‍ക്ക് ധനസഹായം നല്കിയത്.

'ഉയരങ്ങളിലേക്ക് നോക്കിനടക്കാതെ താഴേക്ക് നോക്കുവാനും കഷ്ടത അനുഭവിക്കുന്നവര്‍ക്കു നേരെ കരുതലോടെ കൈകള്‍ നീട്ടുവാന്‍ ഇ.എസ്.എസ്.എസ് നെ പോലെ നമുക്കോരുത്തര്‍ക്കും കഴിയണം'എന്നോര്‍മിപ്പിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എല്‍.ജോസഫ് കാരുണ്യ പ്രവര്‍ത്തനത്തില്‍ കോളേജിലെ കുട്ടികളുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുനല്‍കുകയും ആശംസയര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ആന്റണി റാഫേല്‍ കൊമരംചാത്ത്,അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി, സെക്രട്ടറി സി.എല്‍. ഡൊമിനിക്ക് എന്നിവര്‍ സംസാരിച്ചു.