India - 2025
ആഘോഷങ്ങളില്ലാതെ നാളെ സീറോ മലബാര്‍ സഭാദിനം
പ്രവാചക ശബ്ദം 02-07-2020 - Thursday
കൊച്ചി: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ നാളെ സീറോ മലബാര്‍ സഭാദിനമായി ആചരിക്കും. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പതിവ് ആഘോഷങ്ങളില്ലാതെയാണു സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാദിനാചരണം നടക്കുന്നത്.രാവിലെ 10ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കും. കുര്‍ബാന സഭയുടെ യുട്യൂബ് ചാനല്‍, ഫേസ്ബുക്ക് എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. പൊതുസമ്മേളനം ഉണ്ടാകില്ല.കോവിഡനന്തര സഭാജീവിതശൈലി അവതരിപ്പിച്ചുള്ള മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഭാദിന ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച ദേവാലയങ്ങളില്‍ വായിച്ചിരുന്നു.
![](/images/close.png)