Life In Christ - 2025
രോഗബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ഡീക്കന്മാര്‍
പ്രവാചക ശബ്ദം 08-08-2020 - Saturday
ടെക്സാസ്: കൊറോണ ബാധിതരുടെ അരികെ ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും എത്തിച്ച് അമേരിക്കയിലെ ടെക്സാസിലെ ബ്രൌണ്‍സ്വില്ലെ രൂപതയിലെ ഒരു സംഘം ഡീക്കന്‍മാരുടെ ആത്മീയ ശുശ്രൂഷ. റിയോ ഗ്രാന്‍ഡെ വാലിയിലെ മക്അല്ലെന്‍ മെഡിക്കല്‍ സെന്ററിലും പ്രാദേശിക ആശുപത്രിയിലും കൊറോണയില്‍ നിന്നും സുഖം പ്രാപിച്ചു വരുന്നവര്‍ക്കും ഹന്നാ ചുഴലിക്കാറ്റില്‍ പരുക്കേറ്റവര്‍ക്കും ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ടാണ് ആറംഗ ഡീക്കന്‍ സംഘം ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവുമായി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നു നൂയെസ്ട്രാ സെനോര ഡെല്‍ റെഫൂജിയോ ഇടവകയില്‍ സേവനം ചെയ്യുന്ന ഡീക്കനായ ജോസ് ഹംബെര്‍ട്ടോ റിയോസ് എസിഐ പ്രെന്‍സ മാധ്യമത്തോട് പറഞ്ഞു. ദിവ്യകാരുണ്യവും വഹിച്ചുകൊണ്ടുള്ള തങ്ങളുടെ സന്ദര്‍ശനം ദൈവേഷ്ടം നിറവേറ്റുവാനും ദുരിതമനുഭവിക്കുന്നവര്‍ക്ക് യേശുവിന്റെ സ്നേഹം പകര്‍ന്നു നല്‍കുവാനും വേണ്ടിയായിരുന്നുവെന്നും കൊറോണയും ചുഴലിക്കാറ്റും കാരണം ബുദ്ധിമുട്ടും വേദനയും നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്ന റിയോ ഗ്രാന്‍ഡെ വാലിയിലെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ ഈ സേവനം വലിയൊരു അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു.
ദേവാലയങ്ങള്‍ക്ക് പുറമേയുള്ള സേവനങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പയും, തങ്ങളുടെ മെത്രാന്മാരായ ഡാനിയല്‍ ഫ്ലോഴ്സും, മാരിയോ അവിലെസും പറഞ്ഞിട്ടുള്ള കാര്യവും റിയോസ് ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ മാനസിക പരിവര്‍ത്തനത്തിനും, വിശുദ്ധിക്കും കൊറോണയുടെ അന്ത്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്നുള്ള ഒറ്റപ്പെടലും വേദനയും അനുഭവിച്ചുകൊണ്ടിരുന്ന നിരവധി രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡീക്കന്മാരുടെ പ്രവര്‍ത്തി ഏറെ ആഹ്ലാദം പകര്‍ന്നിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക