Faith And Reason - 2025

ബെയ്റൂട്ട് സ്ഫോടനം: അത്ഭുതമായി പരിശുദ്ധ കന്യകാമാതാവിന്റെ രൂപം

പ്രവാചക ശബ്ദം 14-08-2020 - Friday

ബെയ്റൂട്ട്: കൂറ്റന്‍ കെട്ടിടങ്ങളെപ്പോലും നിലംപരിശാക്കിയ മാരകമായ ബെയ്റൂട്ട് സ്ഫോടനത്തെ അതിജീവിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്ഫോടനം നടന്ന പ്രദേശത്തിന് സമീപമുണ്ടായിരുന്ന ഒരു കെട്ടിടത്തിനുള്ളിലെ ഗ്രോട്ടോയില്‍ പ്രതിഷ്ഠിച്ചിരുന്ന കന്യകാമാതാവിന്റെ രൂപത്തിനാണ് യാതൊരു കേടുപാടും എല്‍ക്കാതെ സ്ഥിതി ചെയ്യുന്നത്. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.

ദൈവമാതാവിന്റെ രൂപത്തിന് പിറകിലുള്ള എല്ലാം നശിച്ചെങ്കിലും രൂപം മാത്രം യാതൊരു കേടുപാടും കൂടാതെ രക്ഷപ്പെട്ടിരിക്കുന്നു എന്നാണ് ചിത്രങ്ങള്‍ സഹിതം ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. “അവസാനം എന്തുകൊണ്ടാണ് മാതാവ് മാത്രം നിലനിന്നത്, പരിശുദ്ധ ത്രിത്വത്തോടൊപ്പം ദൈവമാതാവിന്റെ മാതൃത്വ ഹൃദയം വിജയിക്കുമെന്ന് യാതൊരു മടിയും കൂടാതെ പറയാം”- ഒരാളുടെ കമന്റില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞാണ് ബെയ്റൂട്ട് തുറമുഖത്തില്‍ സ്ഫോടനമുണ്ടായത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »