Faith And Reason - 2024

ബൈബിള്‍ സംഭവങ്ങളുടെ ആധികാരികത വെളിപ്പെടുത്തി കൂടുതല്‍ തെളിവുകള്‍

പ്രവാചക ശബ്ദം 24-08-2020 - Monday

ബൈബിളില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങള്‍ ആധികാരിക ചരിത്രരേഖ കൂടിയാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളുമായി വിശുദ്ധ ലിഖിത വിദഗ്ദന്‍ രംഗത്ത്. ഇസ്രായേല്‍ ഭരിച്ചിരുന്ന സോളമന്‍ രാജാവിന്റേയും, അദ്ദേഹത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വാസ്തവമാണെന്നതിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കാലിഫോര്‍ണിയയിലെ ഷാസ്താ ബൈബിള്‍ കോളേജ് ആന്‍ഡ്‌ ഗ്രാജുവേറ്റ് സ്കൂളിലെ ബൈബിള്‍ സ്റ്റഡീസ് വിഭാഗം പ്രൊഫസ്സറായ ടോം മേയര്‍ രംഗത്ത് വന്നിരിക്കുന്നത്. 587 ബിസിയില്‍ ബാബിലോണിയക്കാരാല്‍ നശിപ്പിക്കപ്പെടുന്നതിനു മുന്‍പത്തെ ജെറുസലേമിലെ ആദ്യ ക്ഷേത്രം നിര്‍മ്മിച്ചത് സോളമനായിരുന്നു.

ഇസ്രായേലില്‍ നിന്നും ലഭിച്ചിട്ടുള്ള പുരാവസ്തുക്കള്‍ സോളമന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തെളിവുകളാണെന്ന് മേയര്‍ അവകാശപ്പെടുന്നു. പൂര്‍വ്വദേശത്തെ പൗരാണിക കാലഘട്ടത്തിലെ രാജാക്കന്‍മാരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രാജകീയ ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും സോളമന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ഹാസൊര്‍, മെഗിദോ, ഗെസര്‍ എന്നീ മൂന്ന്‍ നഗരങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള പുരാവസ്തു തെളിവുകള്‍ നഗരങ്ങളെ സോളമന്‍ പുനര്‍നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട ബൈബിള്‍ വിവരണത്തെ സാധൂകരിക്കുന്നതാണെന്നു മേയര്‍ പറയുന്നു.

ജെറുസലേമിലെ ആദ്യ ക്ഷേത്രവും, കൊട്ടാരവും, മൂന്നു നഗരങ്ങളും പണികഴിപ്പിച്ചത് സോളമനാണെന്നാണ്‌ ബൈബിളില്‍ പറയുന്നത്. വടക്കന്‍ ഇസ്രായേലിലെ അന്താരാഷ്ട്ര പാതക്ക് സമീപമായിരുന്നു ഹാസൊര്‍, മെഗിദോ, ഗെസര്‍ എന്നീ നഗരങ്ങള്‍ സോളമന്‍ പണികഴിപ്പിച്ചത്. ഇന്നത്തെക്കാലത്തെ അമേരിക്കയിലെ യു.എസ് ഹൈവേ 80-ക്ക് സമീപമുള്ള ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്കോ എന്നീ നഗരങ്ങളോടാണ് മേയര്‍ പുരാതന നഗരങ്ങളെ ഉപമിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ കച്ചവട ബന്ധങ്ങളുള്ള ഒരു ശക്തമായ രാഷ്ട്രമാക്കി ഈ നഗരങ്ങള്‍ ഇസ്രായേലിനെ മാറ്റിയെന്നും, ഈ മൂന്നു നഗരങ്ങളിലും പൊതുവായി കാണപ്പെടുന്ന സവിശേഷതകളും, നഗരവാതിലില്‍ നിന്നും കണ്ടെത്തിയ കളിമണ്‍പാത്രങ്ങളും, കവാടനിര്‍മ്മാണത്തിലെ സാമ്യതയും, ചുറ്റു മതിലും ബൈബിളില്‍ പറയുന്നത് പോലെ തന്നെ നഗരങ്ങള്‍ സോളമന്‍ നിര്‍മ്മിച്ചതാണെന്നുള്ളതിന്റെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »