Life In Christ - 2024

51 ഭാഷകളില്‍ 'നന്മ നിറഞ്ഞ മറിയമേ' മനഃപാഠം: അത്ഭുതമായി തമിഴ്‌നാട്ടില്‍ നിന്നുള്ള ബാലന്‍

പ്രവാചക ശബ്ദം 31-08-2020 - Monday

ചെന്നൈ: അറബിയും ചൈനീസും ഉള്‍പ്പെടെ അന്‍പത്തിയൊന്നു ഭാഷകളിൽ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുന്ന തമിഴ് ബാലൻ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഇബ്രാഹിം - ഇമ്മാക്കുലേറ്റ് ഷീബ ദമ്പതികളുടെ മകനായ ഫ്രാൻസിസ് അസിസ്സി എന്ന ഒന്നാം ക്ലാസുകാരനാണ് നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഓരോ ഭാഷയിലും സ്ഫുടതയോടെ വ്യക്തമായി പ്രാര്‍ത്ഥന ചൊല്ലുന്ന ഫ്രാൻസിസിന്റെ വീഡിയോ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അർപ്പുതര്‍ യേശു ടിവിയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. തുടര്‍ന്നു നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു.

തമിഴ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, അറമായ, ജാപ്പനീസ്, ചൈനീസ്, ജർമ്മൻ, ഐറിഷ്, മെക്സിക്കൻ, കെനിയ, കൊങ്കിണി, മലയാളം, തെലുങ്ക്, കന്നഡ, ബംഗാളി പഞ്ചാബി ഭാഷകളിൽ പ്രാർത്ഥന ചൊല്ലുന്നതും വിഡിയോയിൽ വ്യക്തമാണ്. യൂ ട്യൂബിൽ നിന്നുമാണ് ഓരോ ഭാഷയിലുമുള്ള 'നന്മ നിറഞ്ഞ മറിയമേ' കണ്ടെത്തി പഠിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. അമ്മ ബി എ ഇംഗ്ലീഷ് ബിരുദധാരിയാണ്, പിതാവ് ബാങ്കിൽ ജോലി ചെയ്യുന്നു. ദൈവമാണ് തങ്ങളുടെ മകന് ജ്ഞാനം നൽകിയതെന്നു മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തി.

ചെന്നൈ ഔർ ലേഡി ഓഫ് ഗൈഡൻസ്, സെന്‍റ് ലാസറസ് ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്നിരുന്ന കുടുംബത്തെ ഫാ. വൈ. എഫ് ബോസ്കോയാണ് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. മാതൃഭാഷ പോലെ മറ്റു ഭാഷകളിലും പ്രാർത്ഥന പഠിച്ചെടുത്ത ഫ്രാന്‍സിസിനെ പോലെ കുഞ്ഞു മക്കളെ ആത്മീയ ജീവിതത്തിൽ വളരാൻ പ്രോത്സാഹിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് വീഡിയോ പ്രചോദനമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »