News - 2025

ഫിലിപ്പീന്‍സില്‍ യുവ കത്തോലിക്ക വൈദികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പ്രവാചക ശബ്ദം 13-09-2020 - Sunday

മനില: ഫിലിപ്പീന്‍സിലെ മനില അതിരൂപതയുടെ ഭാഗമായ ആന്റിപോളോ രൂപതയില്‍ യുവ കത്തോലിക്ക വൈദികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മനിലയ്ക്കടുത്തുള്ള റിസാൽ പ്രവിശ്യയിലെ ടെയ്ടെയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഇടവക വികാരിയായിരുന്ന ഫാ. നോമർ ഡെ ലുമെൻ (32) എന്ന വൈദികനെയാണ് സ്വന്തം മുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നു ഒരുതോക്കും രണ്ടുതിരകളും കണ്ടെത്തിയിട്ടുണ്ട്.

വൈദികന്റെ അപ്രതീക്ഷിത മരണം പ്രാദേശിക കത്തോലിക്കാ സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഫാ. നോമറിന്റെ മരണം സമൂഹത്തിന് ഗുരുതരമായ നഷ്ടമാണെന്നും കൂടുതൽ അജപാലന മിഷ്ണറി ശുശ്രുഷകൾ നൽകാൻ കഴിയുമായിരുന്നതുമായ ഒരു വൈദികനായിരിന്നു അദ്ദേഹമെന്നും സോഷ്യൽ മീഡിയയിൽ വിശ്വാസികളിൽ ഒരാൾ കുറിച്ചു. 2019 ഡിസംബറിലാണ് അദ്ദേഹം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പാരിഷിൽ അസിസ്റ്റന്റ് ഇടവക വികാരി ആയി നിയമിതനായത്. ആന്റിപോളോ രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ഡയറക്ടര്‍ കൂടിയായിരിന്നു അദ്ദേഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »