Purgatory to Heaven. - May 2024

ശുദ്ധീകരണസ്ഥലത്തെ പീഡനങ്ങളില്‍ ആശ്വാസം നല്കാന്‍..!

സ്വന്തം ലേഖകന്‍ 23-05-2023 - Tuesday

“ദൈവമേ നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായൊരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളികളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുത്ത്‌ കളയരുതേ” (സങ്കീര്‍ത്തനങ്ങള്‍ 51:10-11).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: മെയ്-23

ദൈവത്തെ സ്നേഹിക്കുകയും, എന്നാൽ തങ്ങള്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത്‌ പശ്ചാത്തപിക്കാതെയും തങ്ങളുടെ പാപങ്ങള്‍ക്ക്‌ പരിഹാരം ചെയ്യാതെയും മരിക്കുന്ന ആത്മാക്കള്‍ മരണത്തിന് ശേഷം ശുദ്ധീകരണസ്ഥലത്തെ സഹനങ്ങളാൽ ശുദ്ധീകരിക്കപ്പെടും. കൂടാതെ ജീവിച്ചിരിക്കുന്നവരുടെ നല്ലപ്രവര്‍ത്തികള്‍, പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കല്‍, പ്രാര്‍ത്ഥിക്കുകയും ദാനധര്‍മ്മങ്ങള്‍ ചെയ്യലും, സഭാപ്രമാണങ്ങള്‍ അനുസരിച്ച് വിശ്വാസികള്‍ പരസ്പരം കൈമാറുന്ന മറ്റുള്ള ഭക്തി പ്രവര്‍ത്തികളും അവര്‍ക്ക്‌ അവരുടെ പീഡനങ്ങളില്‍ നിന്നും ആശ്വാസം നല്‍കുവാന്‍ പര്യാപ്തമായവയാണ്.

(കൗണ്‍സില്‍ ഓഫ് ഫ്ലോറെന്‍സ്).

"ശുദ്ധീകരണസ്ഥലം ഉണ്ടെന്നുള്ള കാര്യം നാം എപ്പോഴും ഓര്‍മ്മിക്കണം, അവിടെ തടവിലാക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കുവാന്‍ ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കേ കഴിയുകയുള്ളൂ".

(കൗണ്‍സില്‍ ഓഫ് ട്രെന്റ്).

വിചിന്തനം:

താന്‍ ചെയ്ത പാപങ്ങള്‍ക്ക്‌ ദാവീദ്‌ പരിഹാരം ചെയ്തപ്പോള്‍ ദൈവം അവന് മാപ്പ് നല്‍കി, എന്നിരുന്നാലും അവനെ ശുദ്ധീകരിക്കുവാനായി കുറച്ച് കാലത്തേക്ക് ശിക്ഷ നല്‍കി. ദൈവം നീതിയും കരുണയുമുള്ളവനാണ്‌. ശുദ്ധീകരണസ്ഥലത്തിന്റെ പ്രമാണങ്ങള്‍ക്ക് നന്ദി ദൈവമേ.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »