News - 2025

മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ക്രിസ്ത്യൻ സഭാനേതൃത്വങ്ങള്‍ സംയുക്ത പ്രാര്‍ത്ഥന നടത്തി

പ്രവാചക ശബ്ദം 04-10-2020 - Sunday

കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ (യുസിപിഐ) ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭാനേതാക്കന്മാരും സഭകളും ഒക്ടോബര്‍ രണ്ടിന് സംയുക്ത പ്രാർത്ഥന നടത്തി. റവ.ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് - 19 രോഗവ്യാപനം അതി രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷന്മാരും നേതാക്കളും മുതിർന്ന സഭാപ്രവർത്തകരും പങ്കെടുത്തു.

വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന സംയുക്ത പ്രാർത്ഥനയിൽ കേന്ദ്ര സർക്കാരിനായും കേരളാ ഗവണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി.മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ, ഐഎഎസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ഡോക്ടർമാർ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ഗ്രാമപഞ്ചായത്ത് തലത്തിലുള്ളവർക്കായി പ്രാർത്ഥിച്ചു. വിവിധ സഭാ മേലദ്ധ്യക്ഷന്മാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യാ ഭാരവാഹികളായ മോസ്റ്റ് റവ.ജോഷ്വ മാർ ഇഗ്നേഷ്യസ്, റവ.ഡോ.ജോൺസൺ തേക്കടയിൽ, റൈറ്റ് റവ.ഡോ.ഉമ്മൻ ജോർജ്, റൈറ്റ് റവ.ഏബ്രഹാം മാർ പൗലോസ്, ആർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട്, റവ.ഡോ.തോമസ് ഏബ്രഹാം, റൈറ്റ് റവ.ഡോ.സാം യേശുദാസ്, റവ.ഡോ. പി. എസ് ഫിലിപ്പ്, റൈറ്റ് റവ.വിൻസെൻ്റ് സാമുവേൽ, മോസ്റ്റ് മാർ ജോസഫ് പെരുംന്തോട്ടം, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് മാർതോമസ്, റൈറ്റ് റവ.ഏബ്രഹാം ചാക്കോ, മോസ്റ്റ് റവ.തോമസ് മാർ തിമത്തോയ്സ്, റൈറ്റ് റവ.ഡോ.വി.എസ് ഫ്രാൻസിസ്, ആർച്ച് ബിഷപ്പ് സൂസപാക്യം, ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, റവ.ഡോ.വി.ടി.ഏബ്രഹാം, റവ.ഡോ.കെ.സി.ജോൺ, റവ. എൻ.പി. കൊച്ചുമോൻ, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് തുടങ്ങിയവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. വിവിധ സഭകൾ ഗാന ശുശ്രൂഷ നിർവഹിച്ചു. യുസിപിഐ കേരള ഘടകം ചുമതലയുള്ള റവ. ജോഴ്സൺ, റവ. മോഹൻ വി പോൾ, ജോയ് സേവ്യർ എന്നിവർ നേതൃത്വം നല്കി.

More Archives >>

Page 1 of 588