News - 2025

'എല്ലാവരും സഹോദരര്‍': ചാക്രിക ലേഖനത്തില്‍ ഒപ്പുവെയ്ക്കാന്‍ പാപ്പ ഇന്ന് അസീസ്സിയിലേക്ക്

പ്രവാചക ശബ്ദം 03-10-2020 - Saturday

റോം: സാഹോദര്യത്തെയും സാമൂഹ്യസൗഹാർദത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ചിന്തകളുമായി ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രിക ലേഖനം 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ശവകുടീരത്തില്‍വെച്ചു ഇന്നു പ്രകാശനം ചെയ്യും. വത്തിക്കാനിൽ നിന്ന് നൂറ്റിഎണ്‍പതിലേറെ കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന അസീസ്സി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിക്കും പുതിയ ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുക. മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കിയാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ന്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് (ഇന്ത്യന്‍ സമയം ആറ് മണി) അസീസ്സിയിൽ എത്തുന്ന പാപ്പ വിശുദ്ധ കുർബാനന്തരം ചാക്രികലേഖനം ഒപ്പുവച്ചു കഴിഞ്ഞാലുടൻ വത്തിക്കാനിലേക്കു മടങ്ങും. ഓരോ മനുഷ്യനും ദൈവമക്കളും പരസ്പരം സഹോദരീസഹോദരന്മാരുമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുളവാകുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക ചുമതലകളാണ് ചാക്രികലേഖനത്തിന്റെ ഉള്ളടക്കമെന്ന്‍ നിരീക്ഷിക്കപ്പെടുന്നു. ചാക്രിക ലേഖനത്തിൽ പാപ്പ ഇന്നു ഒപ്പുവയ്ക്കുമെങ്കിലും വിശുദ്ധ ഫ്രാൻസീസ് അസീസ്സിയുടെ തിരുന്നാൾ ദിനമായ നാളെ നാലാം തീയതി ഞായറാഴ്ച (04/10/20) ആയിരിക്കും പരസ്യപ്പെടുത്തുക. വിവിധ ഭാഷകളില്‍ ചാക്രിക ലേഖനം ലഭ്യമാക്കുന്നുണ്ടെന്ന് വത്തിക്കാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 588