India - 2024

സന്യാസ അവഹേളനം: ക്രൈസ്തവ വിശ്വാസികൾ സമരം നടത്തി

പ്രവാചക ശബ്ദം 14-10-2020 - Wednesday

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തെയും കന്യാസ്ത്രീകളെയും അധിക്ഷേപിച്ച സാമുവൽ കൂടൽ എന്ന വ്ലോഗറെ അറസ്റ്റ് ചെയ്യാതെ നിഷ്ക്രിയത്വം തുടരുന്ന പോലീസ് നയത്തിനെതിരെ ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ നിൽപ്പ് സമരം നടത്തി. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപമായിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഡിസിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ക്രൈസ്തവ വിശ്വാസത്തെ തുടർച്ചയായി അധിക്ഷേപിക്കുന്നത് വിവിധ സ്ഥലങ്ങളിൽ നിന്ന് തുടരുമ്പോഴും, വിശ്വാസികൾ പരാതി നൽകിയിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ പോലീസ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ലായെന്നും ഇതിനെതിരെ ഒരു സൂചന പ്രതിഷേധമാണ് സംഘടിപ്പിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വിശ്വാസികൾ വിവിധ ഇടങ്ങളിലായി നൂറ്റി അറുപതോളം പരാതികൾ കൊടുത്തിട്ടും അതൊന്നും പരിഗണിക്കാത്തത് ക്രൈസ്തവരോട് കാണിക്കുന്ന അവഗണനയാണെന്നും, ക്രൈസ്തവർ പരസ്യമായി പ്രതികരിക്കാത്തത്, ക്രൈസ്തവ നോടുള്ള അവഗണന തുടരുന്നതിന് പ്രധാനകാരണം ആണെന്നും ഡിസിഫ് പ്രവർത്തകർ പറഞ്ഞു. ഇനിയും നടപടികൾ എടുത്തില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും ഡിസിഎഫ് മുന്നറിയിപ്പ് നൽകി. സമരപരിപാടികൾക്ക് ഡിസിഎഫ് പ്രസിഡൻറ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ സെബിൻ ജോസഫ്, പ്രജീഷ് കെജെ, സിജോ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക