News - 2024

ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയും

പ്രവാചക ശബ്ദം 21-10-2020 - Wednesday

റാഞ്ചി: മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലും രംഗത്ത്. പൗരാവകാശ പ്രവർത്തകരെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷെൽ ബാച്ച്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യാവകാശ സംഘടനകൾക്ക് എതിരെന്ന മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം തള്ളി.

നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും പറഞ്ഞ് വിഷയത്തെ ന്യായീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം ചെയ്തിട്ടുള്ളത്. ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത അന്താരാഷ്ട്ര തലത്തിൽ പോലും ആവർത്തിക്കുമ്പോഴും കേന്ദ്ര സർക്കാർ വൈദികനെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കുന്നത് ഞെട്ടലോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »