India - 2024

ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷിത്വ ദിനാചരണവും ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗവും സംഘടിപ്പിച്ചു

30-08-2021 - Monday

ദ്വാരക: ഇന്ത്യൻ ക്രിസ്ത്യൻ രക്തസാക്ഷിത്വ ദിനമായ ഓഗസ്റ്റ് 28ന് കെസിവൈഎം മാനന്തവാടി രൂപത ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഉത്തരേന്ത്യയിലെ ദളിത് - ആദിവാസി വിഭാഗങ്ങളുടെ ഉന്നമന്നത്തിനായി പ്രവർത്തിച്ച്, നീതി നിഷേധിക്കപ്പെട്ട്, കൽതുറങ്കിൽ അടയ്ക്കപ്പെട്ട് മരണത്തിന് കീഴടങ്ങിയ മനുഷ്യാവകാശ പ്രവർത്തകനാണ് ഫാ. സ്റ്റാൻ സ്വാമി. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്ന യോഗത്തിൽ എകെസിസി മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഡ്വ. ജിജിൽ ജോസഫ് കിഴക്കരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

"എനിക്ക് നിശബ്ദതനായിരിക്കാൻ കഴിയില്ല, ഞാൻ നിശബ്ദതനായാൽ നിശബ്ദതമാക്കുന്ന ഒരു സമൂഹം ഉണ്ട്, ആ സമൂഹത്തിനായി ഞാൻ ശബ്ദമുയർത്തും" എന്ന് പ്രഖ്യാപിച്ച് മനുഷ്യാവകാശത്തിന്റെ സംഗീതം ഉള്ളിൽ സൂക്ഷിച്ച ഫാ. സ്റ്റാൻ സ്വാമി ആധുനിക യുഗത്തിന്റെ രക്തസാക്ഷിയാണെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞുവെച്ചു. കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, രൂപത ഭാരവാഹികളായ ജിയോ ജെയിംസ് മച്ചുക്കുഴിയിൽ, ഗ്രാലിയ അന്ന അലക്സ്‌ വെട്ടുകാട്ടിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, സി. സാലി സിഎംസി എന്നിവർ നേതൃത്വം നൽകി.


Related Articles »