India - 2025
ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും ആറാമത് വിശുദ്ധപദവി വാര്‍ഷികം ഇന്ന്
പ്രവാചക ശബ്ദം 23-11-2020 - Monday
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ ഇന്ന് മാന്നാനം ആശ്രമദേവാലയത്തില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും തിരുക്കര്‍മങ്ങള്‍. തിരുക്കര്‍മങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ അറിയിച്ചു. രാവിലെ 6.30, 8, 11 മണി തുടങ്ങിയ സമയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ, കോട്ടയം സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐ, സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സിഎംഐ വികാര്‍ ജനറല്‍ ഫാ.ജോസി താമരശേരി സിഎംഐ സന്ദേശം നല്‍കും. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപാപ്പയാണ് ചാവറയച്ചനെയും എവുപ്രാസ്യാമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.