India - 2025
ഡോ.സെബാസ്റ്റ്യന്‍ കല്ലുപുര പാറ്റ്‌ന ആര്‍ച്ച് ബിഷപ്പ്
പ്രവാചക ശബ്ദം 10-12-2020 - Thursday
ബംഗളൂരു: പാറ്റ്‌ന ആര്‍ച്ച്ബിഷപ്പായി ഡോ.സെബാസ്റ്റ്യന്‍ കല്ലുപുര (67) നിയമിതനായി. 2018 ജൂണ്‍ 29 മുതല്‍ പാറ്റ്‌നയിലെ കോ അഡ്ജുത്തോര്‍ ആര്‍ച്ച് ബിഷപ്പായിരുന്നു. ആര്‍ച്ച്ബിഷപ് ഡോ.വില്യം ഡിസൂസ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. പാലാ രൂപതയില്‍പ്പെട്ട തീക്കോയി സ്വദേശിയാണു ഡോ.സെബാസ്റ്റ്യന്‍ കല്ലുപുര. 1984 മേയ് 14 നു വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി. 2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇപ്പോൾ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്.