India - 2024

ന്യൂനപക്ഷ അവകാശസമ്മേളനം ഇന്ന്: ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനം ചര്‍ച്ചയാക്കും

പ്രവാചക ശബ്ദം 18-12-2020 - Friday

കൊച്ചി: ന്യൂനപക്ഷ അവകാശദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭാഅല്മായ ഫോറത്തിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശസമ്മേളനം ഇന്നു നടക്കും. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍ അധ്യക്ഷത വഹിക്കും.

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. ക്രൈസ്തവ സമൂഹം സംഘടിതമായി ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും ആനുകൂല്യങ്ങളിലും നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ മുന്‍നിര രാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധ ക്ഷണിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ സമ്മേളനത്തില്‍ ആദരിക്കുമെന്ന് അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അറിയിച്ചു.


Related Articles »