India - 2025

കത്തോലിക്കാ സഭയേ തേജോവധം ചെയ്യുവാനുമുള്ള നീക്കം പ്രതിഷേധാര്‍ഹം: അല്‍മായ സംഘടനകള്‍

27-12-2020 - Sunday

കോട്ടയം: സിസ്റ്റര്‍ അഭയ കേസിന്റെ മറവില്‍ കോട്ടയം അതിരൂപതയെയും കത്തോലിക്കാ സഭയേയും താറടിച്ചു കാണിക്കുവാനും തേജോവധം ചെയ്യുവാനുമുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നു കോട്ടയം അതിരൂപതയിലെ അല്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഓഫീസില്‍ ചേര്‍ന്ന അതിരൂപതാ സമുദായ സംഘടനാ ഭാരവാഹികളുടെ യോഗം അതിരൂപതയെ ചിലര്‍ മോശമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിച്ചു.

അഭയ കേസിന്റെ നടത്തിപ്പില്‍ കോട്ടയം അതിരൂപത ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നീതി ന്യായ സംവിധാനങ്ങളോട് പൂര്‍ണ ബഹുമാനം പുലര്‍ത്തുന്‌പോഴും ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍, നിലവില്‍ ശിക്ഷിക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്നു കരുതുന്നില്ല. ഈ വിധിയുടെ പശ്ചാത്തലത്തില്‍ സഭയേയും സഭാ സ്ഥാപനങ്ങളേയും ആക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് തന്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അല്മായ സംഘടനകളുടെ നേതാക്കന്മാരായ ബിനോയി ഇടയാടിയില്‍, ലിബിന്‍ പാറയില്‍, തോമസ് അരയത്ത്, സ്റ്റീഫന്‍ കുന്നംപുറം, ബിനു ചെങ്ങളം, ജെറിന്‍ പാറാണിയില്‍, ഷിബി പഴേന്പള്ളില്‍, ജെറി കണിയാപറന്പില്‍, ജോബി വാണിയംപുരയിടത്തില്‍, അമല്‍ വെട്ടുകുഴിയില്‍, ജെറി ഓണാശേരിയില്‍, ലുമോന്‍ പാലത്തിങ്കല്‍, ജോസ്‌മോന്‍ പുഴക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »