News - 2024
ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്തു: ദേശീയ മാധ്യമത്തിനെതിരെ ഐറിഷ് ആർച്ച് ബിഷപ്പ്
പ്രവാചക ശബ്ദം 02-01-2021 - Saturday
ഡബ്ലിന്‍: പുതുവർഷ ദിനത്തിന്റെ തലേദിവസം ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്ന പരിപാടി സംപ്രേഷണം ചെയ്ത അയർലണ്ടിലെ ദേശീയ മാധ്യമമായ ആർടിഇക്കെതിരെ രാജ്യത്തെ മെത്രാൻ സമിതി അധ്യക്ഷനും, അർമാക്ക് അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ ഇമോൻ മാർട്ടിൻ രംഗത്തെത്തി. വാട്ടർഫോർഡ് വിസ്പേഴ്സ് ഗ്രൂപ്പ് എന്ന ആക്ഷേപഹാസ്യ മാധ്യമത്തിന്റെ അവതാരകരാണ് ദൈവം ലൈംഗിക ഉപദ്രവ വിവാദത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന പരാമർശം ന്യൂ ഇയർ ഇവ് കൗണ്ട് ഡൗൺ ഷോയിൽ നടത്തി ക്രൈസ്തവ വിശ്വാസികളെ അവഹേളിച്ചത്.
നിന്ദ്യവും, ക്രൂരവുമായ അവഹേളനമാണ് കത്തോലിക്കാ വിശ്വാസികൾക്കും, ഇതര ക്രൈസ്തവർക്കും നേരെ പരിപാടി നടത്തിയിരിക്കുന്നതെന്ന് ഇമോൻ മാർട്ടിൻ ട്വിറ്ററിൽ കുറിച്ചു. ദൈവം പീഡനത്തിന് പേരിൽ ജയിലിലായി എന്ന് പറയുന്നത് ക്രൈസ്തവ വിശ്വാസികളെ എത്രമാത്രം നിന്ദിക്കുന്നതാണെന്ന് കൗണ്ട് ഡൗൺ ഷോയുടെ പ്രൊഡ്യൂസറും, എഡിറ്ററും മനസ്സിലാക്കിയില്ലെന്ന കാര്യം ഞെട്ടിക്കുന്നതാണ്. പരിപാടി എത്രയും വേഗം നീക്കം ചെയ്യണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തെപ്പറ്റി ഇതുവരെയായിട്ടും ആർടിഇ അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക