Faith And Reason

നിര്‍ണ്ണായക വിധിയില്‍ സ്വര്‍ഗ്ഗീയ കൈയ്യൊപ്പിനായി ജെറിക്കോ പ്രാര്‍ത്ഥനാ റാലിയുമായി അമേരിക്കൻ ജനത

പ്രവാചക ശബ്ദം 05-01-2021 - Tuesday

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയയിലെ സെനറ്റിലേയ്ക്കുളള മത്സരത്തിനു മുന്നോടിയായി പഴയനിയമത്തിനെ അനുസ്മരിച്ച് ജെറിക്കോ പ്രാര്‍ത്ഥനാ റാലിയുമായി ക്രൈസ്തവ സമൂഹം. നൂറുകണക്കിനാളുകളാണ് കഴിഞ്ഞദിവസം അറ്റ്‌ലാന്റ നഗരത്തിൽ സ്ഥിതിചെയ്യുന്ന ജോർജിയ സ്റ്റേറ്റ് ക്യാപിറ്റോളിൽ ഒരുമിച്ച് കൂടിയത്. പഴയനിയമത്തിൽ ജോഷ്വയും, അനുജരൻമാരും ജെറിക്കോയെ ഏഴ് തവണ വലംവെച്ചതു പോലെ ക്യാപിറ്റോൾ ബിൽഡിങ്ങിന് ചുറ്റും ഏഴു തവണ പ്രാര്‍ത്ഥനാപൂര്‍വ്വം ജനം വലംവെയ്ക്കുകയായിരിന്നു. ഡേവിഡ് പെർഡ്യു, കെല്ലി ലോഫ്ലർ എന്നീ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഇന്നു ജനുവരി അഞ്ചാം തീയതി നടക്കുന്ന മത്സരത്തിൽ പരാജയപ്പെട്ടാൽ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ കൈകളിൽ വരും. ഈ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാറാലി സംഘടിപ്പിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിർണയിക്കാൻ ഉതകുന്ന ഒന്നാണെന്നും, അതിനാൽ രാജ്യത്തിനു വേണ്ടി പ്രാർത്ഥന ഉയർത്താനാണ് തങ്ങൾ ഈ മാർച്ച് നടത്തുന്നതെന്നും, മാർച്ചിന്റെ സഹ സംഘാടകനായ ജിം ഗാർലോ പറഞ്ഞു. തെരഞ്ഞെടുപ്പ് - പ്രാർത്ഥിക്കാനായി ആളുകളെ ഒരുമിച്ചുകൂട്ടിയെന്നും, അമേരിക്കയിലേക്ക് നവീകരണം വരികയാണെന്നും മാർച്ചിന്റെ മറ്റൊരു സഹ സംഘാടകൻ ബിഷപ്പ് വെല്ലിങ്ടൺ ബൂൺ പറഞ്ഞു.മാർച്ചിനു മുമ്പ് ഗായിക അൽമാ റിവേറയുടെ ആരാധനാ സംഗീതവും ഉണ്ടായിരുന്നു. മാത്യു ഗാമ്പിൽ എന്ന ജോർജിയയിലെ റിപ്പബ്ലിക്കൻ നിയമനിർമ്മാണ സഭാംഗവും, നിരവധി പ്രോലൈഫ് നേതാക്കളും പ്രാര്‍ത്ഥനാറാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »