Life In Christ

ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കുന്നതാണ് : എൻറിക് ഷോയുടെ നാമകരണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ

ഷാജു പൈലി 05-08-2015 - Wednesday

ആർജെന്റീനയിലെ ബിസിനസ്സ്കാരനായിരുന്ന എൻറിക് ഷോയുടെ നാമകരനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സി.എന്‍.എ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാന്സി്സ് മാർപാപ്പ ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ആയിരുന്ന സമയത്താണ് നാമകരണത്തിനുള്ള നടപടികൾ ആ രംഭിച്ചത്. തന്റെ ഈ അധികാര പരിധിയിൽ നിന്നുകൊണ്ട് അദ്ദേഹമാണ് ഈ നാമകരണ നടപടികള്‍ തുടങ്ങുന്നതിന് റോമിനോടാവശ്യപ്പെട്ടത്.

ആർച്ച് ബിഷപ്പ് മാരിയോ പോളിയുടെ കീഴിൽ 2013-ൽ ആണ് അതിരൂപതാ തലത്തിലുള്ള നാമകരണ നടപടികൾ പൂർത്തിയായത്. അതിനുശേഷം ‘വിശുദ്ധരെ പ്രഖ്യാപിക്കുന്ന സമിതിയുടെ’ പരിഗണനക്കായി വിടുകയും ഈ വർഷം സമിതി അതിനു നിയമപരമായ സാധുത നല്കു കയും ചെയ്തു.

മാർച്ചിൽ Mexican TV station Televisa ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞു “എനിക്ക് ധനികരായ മനുഷ്യരെ അറിയാം, ഞാന്‍ ആർജെന്റീനയിലെ ഈ ധനികനായ കച്ചവടക്കാരനെ വിശുദ്ധനാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. എൻറിക് ഷോ ധനികനായിരുന്നു, പക്ഷെ വിശുദ്ധത ഉള്ളവനായിരുന്നു. ഒരു മനുഷ്യന് സമ്പന്നനാകാം. നല്ല രീതിയില്കൈനകാര്യം ചെയ്യുന്നതിനായി ദൈവം അത് അവന് നല്കു്ന്നതാണ്. എൻറിക് ഷോ തന്റെയ സമ്പത്ത് നല്ല രീതിയില്കൈ കാര്യം ചെയ്തു. പൈതൃകമായി തുടർന്നു വന്ന രീതിയിലല്ല മറിച്ച് സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനുള്ള മനോഭാവം ഉയർത്തി പ്പിടിച്ചുകൊണ്ടാണ്.”

ഷോയെ വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ റോമിൽ പോസ്റ്റുലേറ്റർ സില്വിളയ കൊറീലെ യുടെ കീഴിൽ പുരോഗമിക്കുകയാണ്, കൊറീലെ ഇപ്പോള്‍ റിപ്പോര്ട്ടിം ഗ് കമ്മിറ്റിക്കു വേണ്ടി, സാക്ഷ്യം വഹിക്കുന്നവരെയും, അവരുടെ സാക്ഷ്യംങ്ങളും കൂടാതെ ഷായുടെ ജീവിതത്തിലെ പ്രധാന മൂഹൂർത്തങ്ങള്‍, ജീവിത മൂല്യങ്ങള്‍, എഴുത്തുകള്‍. എന്നിവയെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.

1921-ല്‍ ആണ് ഷോ ജനിച്ചത്, ചെറുപ്പത്തില്‍ തന്നെ നാവിക സേനയിൽ ചേർന്നു . രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അദ്ദേഹം തന്റെ കച്ചവടം ആരംഭിക്കുന്നത്. 1952-ല്‍ അദ്ദേഹം ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ബിസിനസ്സ്‌ എക്സിക്യുട്ടീവ്സ്’ എന്ന സഘടന സ്ഥാപിച്ചു. ഇതു കൂടാതെ ‘കത്തോലിക്ക് യുണിവേഴ്സിറ്റി’, ‘ക്രിസ്ത്യന്‍ ഫമിലിയർ മൂവ്മെന്റ്’ എന്നിവയുടെ സ്ഥാപകരിൽ ഇദ്ദേഹവും പെടുന്നു. ഇതുനു പുറമേ ‘ആർജെന്റീനയിലെ കത്തോലിക്ക് ആക്ഷന്റെ അദ്ധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്.

1955-ല്‍, ജുവാന്പെ റോണ്സിടന്റെ ഭരണത്തിന്റെ ആദ്യ കാലഘട്ടത്തിലുണ്ടായ കത്തോലിക്കർക്കെതിരായ നീക്കങ്ങളുടെ ഒരിരയായി തീർന്നിട്ടുണ്ട്. അറസ്റ്റിനു ശേഷവും അദ്ദേഹം പരോപകാര തൽപരനായിരുന്നു. തനിക്ക് വേണ്ടി കുടുംബത്തില്‍ നിന്നു കൊണ്ടുവന്ന ഭക്ഷണവും, കിടക്കയും മറ്റും അദ്ദേഹം തന്റെ സഹ തടവുകാർക്ക് ദാനം ചെയ്യുമായിരുന്നു.

ഷോ ആരംഭിച്ച ‘ക്ഷേമ പദ്ധതി’, ‘ആരോഗ്യ സംരക്ഷണ പദ്ധതി’ എന്നിവ വഴി ഏതാണ്ട് 3,400 ഓളം തൊഴിലാളികള്‍ക്ക് വൈദ്യ സഹായം, രോഗാവസ്ഥയിലുള്ള സാമ്പത്തിക സഹായം, വിവാഹം, ജനനം, മരണം തുടങ്ങിയ അവസരങ്ങളിലുള്ള വായ്പകള്‍ എന്നിവ ഏർപ്പെടുത്തി.

1961-ല്‍ ഷോ തന്റെ ബിസിനസ്സ്‌ സ്ഥാപനങ്ങള്‍ ഒരു അമേരിക്കൻ ട്രസ്റ്റ്‌ഫണ്ടിനു വില്ക്കു കയും അവർ ഏതാണ്ട് 1,200 ഓളം തൊഴിലാളികളെ പിരിച്ചുവിടുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഷോ ക്യാൻസർ എന്ന രോഗത്തിന്റെ പിടിയിലമർന്നിരുന്നു. ഇത് അടുത്ത വർഷം അദ്ദേഹത്തിന്റെ് മരണത്തിന് കാരണമായി. എന്നിരുന്നാലും കമ്പനി അടച്ചിടുന്നതിനെതിരെയും, നിർത്തലാക്കിയ തൊഴിലാളി ക്ഷേമ പദ്ധതികൾ തിരിച്ചു കൊണ്ടുവരുന്നതിനും അദ്ദേഹം തന്റെ മരണം വരെ പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ പെണ്മക്കളില്‍ ഒരാളായ സാറ ഷോ സി.എന്‍.എ യോടു പറഞ്ഞു, തന്റെ പിതാവിനെ കുറിച്ച് അവർ ഏറ്റവും അധികം ഓർത്തിരിക്കുന്നത് “പിതാവ് വിട്ടിലേക്ക്‌ വരുമ്പോള്‍ ഞങ്ങള്‍ ഒരുപാട് ആനന്ദിച്ചിരുന്നു. ചൂളമടിച്ചു കൊണ്ടായിരുക്കും അദ്ദേഹം വീടിലേക്ക്‌ വരിക..ഞങ്ങള്‍ കുട്ടികള്‍ ഓടി പിതാവിന്റെം അടുത്തെത്തും. അദ്ദേഹം വരുമ്പോള്‍ കുടുംബത്തിലെ അന്തരീക്ഷം പാടെ മാറും. ജോലി കഴിള്ള അദ്ദേഹത്തിന്റെ‍ തരിച്ചു വരവ് ഞങ്ങള്‍ക്കെല്ലാം ഒരാഘോഷം പോലെയായിരുന്നു. തന്റെ കുടുംബജീവിതം അദ്ദേഹം ശരിക്കും ആഘോഷിച്ചിരുന്നു”

“അദ്ദേഹത്തിനോരുപക്ഷേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അതൊരിക്കലും ഞങ്ങളെ കാണിച്ചിരുന്നില്ല. തന്റെ നോട്ടത്തിലോ സംസരത്തിലോ അതൊരിക്കലും പ്രതിഫലിപ്പിച്ചിരുന്നില്ല. അമ്മയോടു ഒരുപക്ഷെ എല്ലാം പറയുമായിരിക്കാം. പക്ഷെ കുട്ടികളായ ഞങ്ങള്‍ അദ്ദേഹത്തെ എപ്പോഴും സന്തോഷവാനായിട്ടേ കണ്ടിട്ടുള്ളു” അവര്‍ കൂട്ടി ചേർത്തു.

നിരവധി ആള്ക്കാർ തന്നോട് പറഞ്ഞിട്ടുണ്ട് തന്റെ പിതാവ് സുഹൃത്തുക്കളുടെ അത്താഴ വിരുന്നിനുള്ള കഷണങ്ങൾ പലപ്പോഴും നിരസിക്കുമായിരുന്നു എന്ന്‍. അതിന് കാരണമായി അദ്ദേഹം പറഞ്ഞിരുന്നത് "ഒരു പ്രധാനപ്പെട്ട കാര്യം തനിക്ക് ചെയ്യാനുണ്ട്" എന്നാണ്. എന്നാല്‍ ഈ പ്രധാനപ്പെട്ട കാര്യം വീട്ടില്‍ നേരത്തേ വന്ന് തങ്ങളോടൊപ്പമുള്ള അത്താഴം കഴിക്കലായിരുന്നു എന്ന്അവർ കൂട്ടിച്ചേർത്തു.

കുടുംബത്തിലെ ഭക്തിപരമായ കാര്യങ്ങളിലൊന്ന്‍ പതിവായുള്ള ജപമാലയായിരുന്നു. “അദ്ദേഹം ഞങ്ങളെ കൊന്തയെത്തിക്കുന്നതിനും, ഞങ്ങളുടെ അപേക്ഷകൾ ഉച്ചത്തിൽ ദൈവത്തിന് സമർപ്പിക്കുന്നതിനും പഠിപ്പിച്ചു..കുര്‍ബ്ബാനക്ക് നേരത്തെ എത്തുന്നതിനായി ഞങ്ങള്പതള്ളിയിലേക്ക് നേരത്തെതന്നെ നടക്കുമായിരുന്നു”

“വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ മാറോടു ചേർ ത്തു പിടിച്ച് ‘അനിമാ ക്രിസ്റ്റി’ ചോല്ലുമായിരുന്നു. അത് വളരെ മനോഹരമായിരുന്നു, വി. കുര്ബ്ബാ ന സ്വീകരണത്തിനുശേഷം അദ്ദേഹം ഞങ്ങളെ കൊണ്ട് നന്ദി പ്രകാശനം ചൊല്ലിപ്പിച്ചിരുന്നത് പലരും ഇന്നും ഓർക്കുന്നു”

ഷോയുടെ ബിസിനസ് ലോകത്തിനിടക്കുള്ള ക്രൈസ്തവ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ നാവികസേന ജീവിതത്തിലുൾപ്പെടെയുള്ള സഹപ്രവർത്തകരോട് വളരെ നല്ല ബന്ധങ്ങൾ അദ്ദേഹം സൂക്ഷിച്ചിരുന്നു. “അവര്‍ അദ്ദേഹത്തെ വളരെ നന്നായി ഇപ്പോഴും ഓർക്കുന്നു. അവരെ ആകർഷിച്ച ഘടകം എന്തെന്നാൽ അദ്ദേഹം വളരെ ശാന്തനായിരുന്നെങ്കിലും തന്റെ പ്രവർത്തികളിലും തന്റെ വിശ്വാസത്തിലും അദ്ദേഹം അടിയുറച്ചു നിന്നിരുന്നു”

ഒരു ബിസിനസ്കാരനും ‘ക്രിസ്ത്യന്‍ അസ്സോസിയേഷൻ ഓഫ് ബിസിനസ്സ്‌ എക്സിക്യുട്ടീവ്‌’ അംഗവും ആയിരുന്നു Fernán de Elizalde നാമകരണ പദ്ധതിയിലെ വൈസ് പോസ്റ്റുലേറ്റര്‍ ആണ്.

അദ്ദേഹം സി.എന്‍.എ യോട് പറഞ്ഞു “ഷോ ഓരു വിശുദ്ധനായ മനുഷ്യനാനെന്ന്‍ എനിക്ക് നേരത്തേ മനസ്സിലായിരുന്നു, ഭാവിയില്‍ ഒരു പക്ഷെ നമ്മൾക്ക് ലോകത്തെ ആദ്യത്തെ ബിസിനസ്സ് കാരനായ വിശുദ്ധനെ ലഭിക്കുവാൻ ഇ‍ടയുണ്ട്”

“ഞാനും അദ്ദേഹത്തെ പോലെ ബിസിനസ്സ് കാരനാണ്, ഈ വൈസ് പോസ്റ്റുലേറ്റര്‍ പദവി ഞാനേറ്റെടുത്തിരിക്കുന്നത്, തന്റെ സഭയുടെ സാമൂഹിക പ്രബോധനങ്ങള്ക്കെനുസരണനായി നിന്നുകൊണ്ട് തന്റെ ബിസിനസ്‌നടത്തികൊണ്ട് പോകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എനിക്കിത് മനസ്സിലായത് രണ്ടു വർഷത്തിനു ശേഷമാണ്, അദ്ദേഹത്തിന്റെ കച്ചവട സ്ഥലങ്ങൽ സന്ദർശിക്കുകയും, അദ്ദേഹം അദ്ധ്യക്ഷനാവുകയോ അല്ലെങ്കില്‍ അംഗമാവുകയോ ചെയ്തിട്ടുള്ള സമിതികള്‍ സന്ദർശിക്കുക വഴിയും ഞാനത് ആഴത്തിൽ മനസ്സിലാക്കിയപ്പോള്‍, വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനെയാണ്‌ ഞാൻ കണ്ടത്”

De Elizalde, എൻറിക് ഷോക്ക് തന്റെ് തൊഴിലാളികളോടും അവർക്ക് തിരിച്ചും ഉണ്ടായിരുന്ന സ്നേഹത്തെ കുറിക്കുന്ന ഒരു സംഭവം ഓർമ്മിച്ചെടുക്കുകയുണ്ടായി. “അദ്ദേഹത്തിന്റെ് അവസാന നാളുകളില്‍ തന്റെ പ്രധാനപ്പെട്ട കമ്പനിയിലെ ഒരു തൊഴിലാളിൽ നിന്നും രക്തം സ്വീകരിക്കണ്ടതായി വന്നു. ആ ആശുപത്രിയിലെ ജോലിക്കാര്‍ അദ്ദേഹത്തിന് രക്തം നല്കായി നിൽക്കുന്നവരുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടു. അദ്ദേഹം ഒരു യുണിയന്‍ അംഗമായിരിക്കാമെന്നാണ് അവർ വിചാരിച്ചത്. അദ്ദേഹം ഒരു കമ്പനിയുടമയാണെന്ന് അവർ ഒരിക്കലും കരുതിയില്ല”

“ഞാന്‍ വളരെ സന്തോഷവാനാണ്, കാരണം എന്റെ സിരകളിലൂടെ ഒഴുകുന്നത് ഒരു തൊഴിലാളിയുടെ രക്തമാണ്," എന്നതായിരുന്നു തന്റെ‍ അവസാന നിമിഷങ്ങളിൽ അദ്ദേഹം പറഞ്ഞ വാക്കുകളില്‍ ഒന്ന്‍.