India - 2025
ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതം: വീണ്ടും ന്യായീകരിച്ച് മന്ത്രി ജലീല്‍
പ്രവാചക ശബ്ദം 24-01-2021 - Sunday
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രൈസ്തവ സമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധാരണ മൂലമാണെന്നും ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍. തിരൂരില്‍ നടന്ന ജനപ്രതിനിധികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റിദ്ധാരണ നീക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ക്രിസ്ത്യന്‍ മതസമൂഹങ്ങള്‍ക്കായി പ്രത്യേക പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ 80:20 അനുപാതത്തില്‍ ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് അതു പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചത് ഈ സര്‍ക്കാരാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞു.
സര്‍ക്കാരിന് അങ്ങനെ ആരോടും പ്രത്യേക മമതയോ പരിഗണനയില്ലായ്മയോ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വകുപ്പിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ല എന്ന പരാതി ശക്തമാണ്. ഇതിന് മുന്‍പും 80:20 അനുപാതത്തിലുള്ള ആനുകൂല്യ വിതരണത്തെ കെടി ജലീല്‍ ന്യായീ\കരിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക