India - 2025
ഹൃദയാഘാതം: പാളയം പള്ളി സഹവികാരിയായ യുവവൈദികൻ അന്തരിച്ചു
പ്രവാചക ശബ്ദം 25-01-2021 - Monday
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്നു പാളയം സെൻ്റ് ജോസഫ് കത്തീഡ്രൽ സഹ വികാരിയായ യുവവൈദികൻ ഫാ. ജോൺസൺ മുത്തപ്പൻ അന്തരിച്ചു. 31 വയസായിരിന്നു. രാവിലെ എട്ട് മണിയോട് കൂടി ഫാ. ജോണ്‍സണിന്റെ മൃതദേഹം പള്ളിമേടയിലാണ് കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫാ. ജോൺസൺ വൈദിക പട്ടം സ്വീകരിച്ചിട്ട് ഒരു വർഷം ആയതേയുള്ളു.