India - 2025

റ്റീന ജോസ് സന്യാസിനി സമൂഹാംഗമല്ല: പ്രസ്താവനയുമായി സി‌എം‌സി

പ്രവാചക ശബ്ദം 28-01-2021 - Thursday

കൊച്ചി: സിസ്റ്റര്‍ റ്റീന ജോസ് സിഎംസി എന്ന പേരില്‍ ഇപ്പോള്‍ ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും സഭയ്ക്കും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്ന മേരി ട്രീസ പി.ജെ പുതുശേരി പൂണിത്തുറ (റ്റീന ജോസ്) എന്ന വ്യക്തി സിഎംസി സന്യാസിനീ സമൂഹാംഗമല്ലെന്നു സഭയുടെ ജനറല്‍ പിആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു.

2009 മാര്‍ച്ച് 26 ന് സിഎംസി കോണ്‍ഗ്രിഗേഷനില്‍ നിന്നു പുറത്തു പോകാനുള്ള ഡിസ്പെന്‍സേഷന്‍ അവര്‍ക്കു ലഭിച്ചതാണ്. ഇതിനെതിരെ വത്തിക്കാനിലും ഹൈക്കോടതിവരെയും മേരി ട്രീസ (റ്റീന ജോസ്) അപ്പീലിനു പോയിട്ടും സിഎംസി സന്യാസിനീ സമൂഹത്തിന് അനുകൂലമായാണ് വിധി തീര്‍പ്പുണ്ടായത്. മേരി ട്രീസ (റ്റീന ജോസ്) പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സിഎംസി സന്യാസിനീ സമൂഹം ഉത്തരവാദിയല്ല.

സിഎംസി സന്യാസിനീ സമൂഹത്തില്‍നിന്നു പുറത്തു പോയി ആഗ്രഹിക്കുന്നപോലെ ജീവിക്കാന്‍ സര്‍വ സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും പോകാതെ സിസ്റ്റര്‍ ടീന ജോസ് സിഎംസി എന്ന പേരില്‍ സിഎംസിയുടെ ഔദ്യോഗിക വസ്ത്രവും ധരിച്ചു തിരുസഭയെയും വൈദികരെയും സമര്‍പ്പിതരെയും അപമാനിക്കുന്നത് ഖേദകരമാണെന്നും ജനറല്‍ പിആര്‍ഒ വ്യക്തമാക്കി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »