News - 2025
മലയാളി ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോ
പ്രവാചക ശബ്ദം 02-02-2021 - Tuesday
കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക ന്യൂൺഷോയായി സേവനം ചെയ്തിരുന്നു. അതിന് ശേഷം ജനുവരിയില്‍ അൾജീരിയയുടെ ന്യൂൺഷോയായി സേവനം ചെയ്ത് വരികയായിരുന്നു.
കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാർ വയലുങ്കൽ റോമിലെ സാന്താക്രോസെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2001ൽ മോണ്‍സിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപാപ്പ അദ്ദേഹത്തെ 2016ൽ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക