India - 2024
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഉപവാസ യജ്ഞം 15 മുതല്‍
പ്രവാചക ശബ്ദം 11-02-2021 - Thursday
കണ്ണൂര്‍: ഡിവൈന്‍ കൂട്ടായ്മയുടെ ഉപവാസ യജ്ഞം 15 ന് തുടങ്ങും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഉപവാസ യജ്ഞം സംഘടിപ്പിക്കുന്നത്. 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും 15ന് രാവിലെ ദിവ്യബലിയോടുകൂടി ആരംഭിച്ച് മാര്‍ച്ച 26ന് സമാപിക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെടണം.
ഫോണ്‍: 8281101101, 6238402782, 7034733777