Life In Christ - 2025

ജീവനെ എതിര്‍ത്ത ബില്ല് വീറ്റോ ചെയ്ത് പോർച്ചുഗീസ് പ്രസിഡന്റ്: സ്വാഗതം ചെയ്ത് മെത്രാന്മാർ

പ്രവാചക ശബ്ദം 17-03-2021 - Wednesday

ദയാവധ ബില്ലിനെ അംഗീകരിച്ചുക്കൊണ്ടുള്ള പോർച്ചുഗീസ് പാര്‍ലമെന്‍റ് എം‌പിമാരുടെ തീരുമാനത്തെ വീറ്റോ അധികാരം ഉപയോഗിച്ച് ഒഴിവാക്കിയ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റിബേലോ ഡിസൂസയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മെത്രാന്മാർ. ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് ഭരണഘടനാ കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീറ്റോ നടപടിയുമായി പ്രസിഡന്റ് മുന്നോട്ടു പോയത്. ജനുവരി 29നു 136 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 78 പേർ ബില്ലിനെ എതിർക്കുകയും, 4 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അതിന് ശേഷമാണ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മാർസെലോ റിബേലോ ഡിസൂസയുടെ പരിഗണനയ്ക്കു വേണ്ടി ബില്ല് വിട്ടത്.

ഒന്നെങ്കിൽ ബില്ലിൽ ഒപ്പ് വെക്കുക അല്ലെങ്കിൽ ഭരണഘടന കോടതിയിലേക്ക് വിടുക, അതുമല്ലെങ്കിൽ വിറ്റോ ചെയ്യുക എന്നീ മൂന്ന് മാർഗങ്ങളാണ് പ്രസിഡന്റിന്റെ മുന്‍പിലുണ്ടായിരുന്നത്. ഭരണഘടന കോടതിക്ക് വിടാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിനുമുമ്പ് വ്യക്തിപരമായി ദയാവധത്തിനെതിരെ പ്രസിഡൻറ് സംസാരിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബില്ലിൽ പ്രസിഡൻറ് ഒപ്പ് വെച്ചിരുന്നെങ്കിൽ ദയാവധം നിയമവിധേയമാക്കുന്ന നാലാമത്തെ യൂറോപ്യൻ രാജ്യമായി പോർച്ചുഗൽ മാറുമായിരുന്നു.

യൂറോപ്പിൽ നെതർലൻഡ് ബെൽജിയം, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ്. മാർച്ച് പന്ത്രണ്ടാം തീയതി റിബേലോ ഡിസൂസ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. പിന്നാലെ മാർപാപ്പ ലോക യുവജന സംഗമം നടക്കുന്ന 2023ൽ പോർച്ചുഗൽ സന്ദർശിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ ഫാത്തിമയും ഇതോടൊപ്പം സന്ദർശിക്കും. ഒരു കോടി ജനസംഖ്യയുള്ള പോർച്ചുഗലിലെ 81 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക