Editor's Pick

ദുഃഖവെള്ളിയാഴ്ചയിലെ ആഴമായ ദൈവീകരഹസ്യങ്ങള്‍ ധ്യാനിക്കുവാന്‍ Z00M-ല്‍ കുരിശിന്റെ വഴിയും പ്രത്യേക വചനശുശ്രൂഷയും

പ്രവാചക ശബ്ദം 27-03-2021 - Saturday

മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ അതിജീവിച്ച് വിശുദ്ധവാരത്തിലേക്ക് ക്രൈസ്തവ ലോകം പ്രവേശിക്കുമ്പോള്‍ 'ദുഃഖവെള്ളി' എന്ന അനുഗ്രഹീത ദിവസത്തിന്റെ ആഴമായ ദൈവീകരഹസ്യങ്ങളിലേക്ക് നയിക്കാൻ ZOOM-ലൂടെ കുരിശിന്റെ വഴിയും പ്രത്യേക വചന ശുശ്രൂഷയുമായി 'പ്രവാചകശബ്ദം' . പ്രമുഖ വചനപ്രഘോഷകനും സെഹിയോൻ യുകെ കോർഡിനേറ്ററുമായ ബ്രദർ ജോസ് കുര്യാക്കോസ് നയിക്കുന്ന 'ദുഃഖവെള്ളി- അനുഗ്രഹങ്ങളുടെ താക്കോൽ' എന്ന പ്രത്യേക ശുശ്രൂഷ ഏപ്രില്‍ 2 ദുഃഖവെള്ളി ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ചര വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. 3 മണിക്ക് കുരിശിന്റെ വഴിയോടെ ശുശ്രൂഷകൾ ആരംഭിക്കും.

എല്ലാ പ്രവചനങ്ങളുടേയും പൂര്‍ത്തീകരണമായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലി അടുത്തറിയുവാനും എല്ലാ പാപങ്ങള്‍ക്കും വിലയായി നല്കിയ അവിടുത്തെ പീഡകള്‍ ആഴത്തില്‍ വിചിന്തനം ചെയ്യുവാനും ആ മുറിവുകള്‍ ധ്യാനിക്കുവാനും അവിടുത്തെ തിരുമുറിവുകള്‍ മനുഷ്യവംശത്തിന് പകര്‍ന്ന അദൃശ്യമായ ശക്തി തിരിച്ചറിയുവാനും ദുഃഖവെള്ളി മാനവവംശത്തിന് പകരുന്ന പ്രത്യാശയുടെ സന്ദേശം മനസിലാക്കുവാനും സഹായിക്കുന്ന രണ്ടര മണിക്കൂര്‍ ശുശ്രൂഷയാണ് നടത്തപ്പെടുക. പരമപിതാവിന്‍റെ അനന്ത സ്നേഹത്തിനു മുന്‍പില്‍ ആനന്ദത്തിന്‍റെ കണ്ണീര്‍ പൊഴിക്കേണ്ട അത്ഭുത സുദിനമായ ദുഃഖവെള്ളിയിലെ ഈ വേറിട്ട ഈ ഓണ്‍ലൈന്‍ വചനശുശ്രൂഷയിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

☛ZOOM ID: 823 6085 8716

☛Passcode: 7080

More Archives >>

Page 1 of 7